സീസണില്‍ ദുരിത കാലത്തിലൂടെ പോകുന്ന മാഞ്ചസ്റ്റർ സിറ്റി ഇന്ന് യുവന്‍റസിനെ നേരിടും. വിജയവഴിയിലേക്ക് തിരിച്ചുവരാൻ പെപ് ഗ്വാർഡിയോളക്കും സംഘത്തിനും ഇന്നത്തെ മത്സരത്തില്‍ യുവന്‍റസിനെ അതിജീവിക്കണം. അടുത്തിടെ ഫോം നഷ്ടപ്പെട്ട് തോൽവിയും സമനിലയുമായി കഴിയുന്ന സിറ്റിക്ക് ജയത്തിൽ കുറഞ്ഞതൊന്നും ആവശ്യമില്ല.
തുടർച്ചയായ തോൽവികൾ കാരണം പഴി കേൾക്കുന്ന സിറ്റിക്ക് തിരിച്ചുവരണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ ജയിച്ചേ തീരു എന്ന സാഹചര്യമാണ്. രണ്ട് ജയം, രണ്ട് സമനില, ഒരു തോൽവി എന്നിങ്ങനെ അഞ്ച് മത്സരത്തിൽനിന്ന് എട്ട് പോയിന്‍റുമായിചാമ്പ്യന്‍സ് ലീഗ് പട്ടികയിൽ 20-ാം സ്ഥാനത്താണ് സിറ്റി. യുവന്‍റസ് 22-ാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. ഇന്ന് രാത്രി 1.30ന് ആണ് മത്സരം നടക്കുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലീഗിലെ മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണ ജർമൻ കരുത്തരായ ബൊറൂസിയ ഡോർട്‌മുണ്ടിനെ നേരിടും. അവസാന പോരാട്ടത്തില്‍ ബ്രസ്റ്റിനെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബാഴ്‌സ തകര്‍ത്തത്ത്. എന്നാൽ ലാലിഗയിൽ ഒരു തോൽവിയും ഒരു സമനിലയുമായി നില്‍ക്കുന്ന കാറ്റാലന്‍മാര്‍ക്ക് ഇന്ന് ഫോം വീണ്ടെടുത്താൽ മാത്രമേ ജയിക്കാന്‍ കഴിയൂ.