ഹൈദരാബാദ്:ചാമ്പ്യൻസ് ട്രോഫിയിലെ വരാനിരിക്കുന്ന ആവേശകരമായ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യയാണ് തന്‍റെ ഫേവറിറ്റെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ബാസിത് അലി. ഇരുടീമുകളും തമ്മിലുള്ള മത്സരം ഫെബ്രുവരി 23 ന് ദുബായിൽ നടക്കും. ചാമ്പ്യൻസ് ട്രോഫിയിലെ അവസാന അഞ്ച് മത്സരങ്ങളില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാൻ 3-2 ന് മുന്നിലാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മത്സരം ജയിക്കാൻ ഇന്ത്യയ്ക്ക് 70 ശതമാനം സാധ്യതയും പാകിസ്ഥാന് 30 ശതമാനം സാധ്യതയുമുണ്ടെന്ന് ബാസിത് തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ഇന്ത്യയ്ക്ക് കൂടുതൽ പരിചയസമ്പന്നരായ ടീമാണുള്ളത്, പക്ഷേ വിരാടും രോഹിതും ഫോമിലല്ലെങ്കിൽ കളി സമനിലയിലാകുമെന്ന് അദ്ദേഹം പറഞ്ഞു.
2017 ലെ ചാമ്പ്യൻസ് ട്രോഫിയിലെ അവസാന മത്സരത്തിൽ പാകിസ്ഥാൻ ഇന്ത്യയെ 180 റൺസിന് പരാജയപ്പെടുത്തി ഗംഭീര വിജയം നേടിയിരുന്നു. എട്ട് ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്‍റിൽ 15 മത്സരങ്ങളുണ്ടാകും. പാകിസ്ഥാനിലും ദുബായിലുമായാണ് മത്സരങ്ങള്‍ നടക്കുക.
ടൂർണമെന്‍റ് തയ്യാറെടുപ്പിന്‍റെ ഭാഗമായി ഇരു ടീമുകളും ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഏകദിന മത്സരങ്ങളുടെ പരമ്പര കളിക്കും. നാളെ നാഗ്പൂരിൽ ആരംഭിക്കുന്ന മൂന്ന് ഏകദിന മത്സരങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.
മറുവശത്ത്, പാകിസ്ഥാൻ ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസിലൻഡിനുമെതിരായ ത്രിരാഷ്ട്ര പരമ്പരയിൽ കളിക്കും. ഫെബ്രുവരി 8 ന് ഗദ്ദാഫി സ്റ്റേഡിയത്തിൽ ന്യൂസിലൻഡും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തോടെയാണ് ത്രിരാഷ്ട്ര പരമ്പര ആരംഭിക്കുന്നത്.
ചാമ്പ്യൻസ് ട്രോഫിക്കുള്ള പാകിസ്ഥാൻ ടീം:ഫഖർ സമാന്‍, ബാബർ അസം, കമ്രാൻ ഗുലാം, സൗദ് ഷക്കീൽ, തയ്യാബ് താഹിർ, ഫഹീം അഷ്‌റഫ്, മുഹമ്മദ് റിസ്വാൻ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ഖുഷ്ദിൽ ഷാ, സൽമാൻ ആഗ, ഉസ്മാൻ ഖാൻ, അബ്രാർ അഹമ്മദ്, ഷഹീൻ ഷാ അഫ്രീദി, മുഹമ്മദ് ഹസ്‌നൈൻ, ഹാരിസ് റൗഫ്, നസീം ഷാ.
ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ്സ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ.
ചാമ്പ്യൻസ് ട്രോഫി ഇന്ത്യയുടെ മത്സര ഷെഡ്യൂൾ