പൂനെ (മഹാരാഷ്ട്ര): ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തിലെ ഇന്ത്യയുടെ ജയത്തിന് പിന്നാലെ ഇംഗ്ലീഷ് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ റാണ-ദുബെ കൺകഷൻ സബ്സ്റ്റിറ്റ്യൂറ്റ് വിഷയത്തില്‍ പരസ്യവിമര്‍ശനവുമായി രംഗത്ത്. മത്സരത്തിൽ ഓൾറൗണ്ടർ ശിവം ദുബെയ്ക്ക് പകരക്കാരനായി ഫാസ്റ്റ് ബൗളർ ഹർഷിത് റാണയെയാണ് ഇന്ത്യ ഇറക്കിയത്. ഇന്ത്യയുടെ ഈ തീരുമാനത്തെച്ചൊല്ലിയാണ് വിവാദം ഉടലെടുത്തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഐസിസി നിയമമനുസരിച്ച്, ഒരു കൺകഷൻ പകരക്കാരൻ സമാനമായ ഒരു പകരക്കാരൻ ആയിരിക്കണമെന്നാണ്. അത് ദുബെയുടെയും റാണയുടെയും കാര്യത്തിൽ വ്യക്തമായിരുന്നില്ല. ദുബെ ഒരു ഓൾറൗണ്ടറാണ്, റാണ ഒരു വലംകൈയൻ ഫാസ്റ്റ് ബൗളറുമാണ്.
'ഞങ്ങളുമായി ഒരു കൂടിയാലോചനയും നടത്തിയിട്ടില്ല, ബാറ്റിങ്ങിനായി വരുമ്പോൾ റാണയെ കണ്ട് ആർക്ക് പകരമാണ് ഫീൽഡിങ്ങിന് എത്തിയതെന്ന് ഞാൻ ആലോചിക്കുകയായിരുന്നുവെന്ന് മത്സരത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ജോസ് ബട്ട്‌ലർ പറഞ്ഞു.
അപ്പോഴാണ് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടാണ് എന്ന് അറിയുന്നത്. ഞങ്ങൾ ജയിക്കേണ്ടിയിരുന്ന മത്സരമായിരുന്നു. ഇതൊക്കെ കളിയുടെ ഭാഗമാണെന്ന് അറിയാം. എന്നാൽ ഇക്കാര്യത്തിൽ കുറച്ചുകൂടി വ്യക്തത വേണമെന്ന് താരം പറഞ്ഞു. കൂടാത ഇരുവരും തുല്യരായ താരങ്ങളല്ല, മാച്ച് റഫറിയാണ് ഇത് അംഗീകരിച്ചതെന്നാണ് അറിഞ്ഞത്, ഇക്കാര്യത്തിൽ വ്യക്തത ലഭിക്കാൻ ഞങ്ങൾ വിശദീകരണം തേടും- ബട്ട്‌ലർ വ്യക്തമാക്കി.
Also Read:പാകിസ്ഥാന് വീണ്ടും തിരിച്ചടി; ചാമ്പ്യൻസ് ട്രോഫിയുടെ ഉദ്ഘാടനവും ഫോട്ടോഷൂട്ടും ഒഴിവാക്കി - PCB CANCEL CT25 OPENING CEREMONY
നാലാം ടി20 മത്സരത്തിനിടെ ഇന്ത്യയുടെ ഇന്നിങ്‌സിന്‍റെ അവസാന ഓവറിൽ ഹെൽമെറ്റിൽ പന്ത് തട്ടി ശിവം ദുബെയ്ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് പകരം ഹർഷിത് റാണയെ പ്ലേയിങ് 11ൽ ഉൾപ്പെടുത്തിയത്. നിയമപ്രകാരം മത്സരത്തിനിടെ ഒരു കളിക്കാരന് തലയ്ക്ക് പരിക്ക് സംഭവിച്ചാല്‍ മറ്റൊരു താരത്തിനെ പകരമിറക്കാന്‍ ടീമുകള്‍ക്ക് അനുവാദമുണ്ട്. ഇതോടെയാണ് റാണ ഇറങ്ങിയത്.
കൺകഷൻ സബ്സ്റ്റിറ്റിയൂട്ടായ റാണ മത്സരത്തെ മാറ്റിമറിച്ചു. 4 ഓവറിൽ 33 റൺസിന് 3 വിക്കറ്റ് വീഴ്ത്തി ഡൽഹിയുടെ ഈ വലംകൈയ്യൻ ബൗളർ ഇംഗ്ലണ്ടില്‍ നിന്ന് വിജയം തട്ടിയെടുത്തു.