ഹൈദരാബാദ്:സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഇത്തവണത്തെ കേരളത്തിന്‍റെ സന്തോഷങ്ങള്‍ക്ക് ഹൈദരാബാദില്‍ വിരാമം. ആവേശം വാനോളം ഉയര്‍ത്തിയ മത്സരത്തിന്‍റെ അവസാന ഘട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോള്‍ നേട്ടത്തോടെ ബംഗാള്‍ കീരീടമണിഞ്ഞു. രണ്ട് ടീമും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും ഇന്‍ജറി ടൈമിലാണ് കേരളത്തിന്‍റെ വലകുലുക്കി ഹൃദയം തകര്‍ത്ത ആ ഗോള്‍ മുന്നേറ്റമുണ്ടായത്. ബംഗാളിന്‍റെ ചുണകുട്ടി 9ാം നമ്പര്‍ താരം റോബി ഹന്‍സ്‌ദയാണ് കേരളത്തെ തകര്‍ത്ത് വിജയഗോള്‍ നേടിയത്. ഇതോടെ 12 ഗോളുകളുമായി ഹന്‍സ്‌ദ ടൂര്‍ണമെന്‍റിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമനായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സന്തോഷ് ട്രോഫി ചരിത്രത്തിൽ 47–ാം ഫൈനലില്‍ മാറ്റുരച്ച 33ാം കീരിടനോട്ടമാണിത്. 16ാം മത്സരത്തില്‍ പോരാടിയ കേരളത്തിന്‍റെ 9ാം തോല്‍വിയും. അവസാന രണ്ട് മത്സരങ്ങളിലും കേരളം വിജയ കിരീടം ചൂടിയപ്പോള്‍ നോക്കി നില്‍ക്കേണ്ടിവന്ന ബംഗാളിന് ഇന്ന് വലിയ നേട്ടം തന്നെയാണ്.