ന്യൂഡൽഹി:ചൈനയിലെ ചെങ്ഡുവിൽ നടന്ന ബാഡ്‌മിന്‍റൺ ഏഷ്യ അണ്ടർ 17,15 ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ U15 പെൺകുട്ടികളുടെ വിഭാഗത്തിൽ തൻവി പത്രിക്ക് കിരീടം. വിയറ്റ്നാമിന്‍റെ ഗുയെൻ തി തു ഹ്യൂയനെ തകർത്ത് ഏഷ്യൻ അണ്ടർ 15 ചാമ്പ്യനാകുന്ന മൂന്നാമത്തെ ഇന്ത്യൻ പെൺകുട്ടിയായി തൻവി. എതിരാളിയെ 22-20, 21-11 എന്ന സ്‌കോറിനാണ് 34 മിനിറ്റിനുള്ളിൽ തോൽപ്പിച്ചത്.
താരം ടൂർണമെന്‍റിൽ ഒരു ഗെയിം പോലും തോൽക്കാതെയാണ് കിരീടം ചൂടിയത്. വിജയത്തോടെ സാമിയ ഇമാദ് ഫാറൂഖി (2017), തസ്‌നീം മിർ (2019) എന്നിവർക്കൊപ്പം തന്‍വി ഏഷ്യൻ അണ്ടർ 15 ചാമ്പ്യനായി.ആദ്യ ഗെയിമിൽ തന്‍വി പിന്നിലായിരുന്നുവെങ്കിലും പൂർണ നിയന്ത്രണത്തിലായിരുന്ന അവൾ രണ്ടാം ഗെയിമിൽ അധികം വിയർക്കാതെ ജയിച്ചു.
ബാഡ്‌മിന്‍റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ തൻവി പത്രിയുടെ കിരീട നേട്ടവും അണ്ടർ 17 പുരുഷ വിഭാഗം സിംഗിൾസ് വിഭാഗത്തിൽ ഗ്യാൻ ദത്തുവിന്‍റെ വെങ്കല മെഡലും ഇന്ത്യയുടെ കരുത്തുറ്റ പ്രതിഭകളെ വീണ്ടും ഉയർത്തിക്കാട്ടുന്നുവെന്ന് ബിഎഐ ജനറൽ സെക്രട്ടറി സഞ്ജയ് മിശ്ര പറഞ്ഞു ബാഡ്‌മിന്‍റൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ശ്രമങ്ങൾക്ക് അടിവരയിടുന്നു. വരും കാലങ്ങളിൽ തൻവിയും ഗ്യാനും മാത്രമല്ല, മറ്റ് ഇന്ത്യൻ ജൂനിയർ താരങ്ങളും നിരവധി കിരീടങ്ങൾ നേടുന്നത് ഉറപ്പുണ്ടെന്ന് സഞ്ജയ് മിശ്ര പറഞ്ഞു മറ്റ് മൂന്ന് ഇന്ത്യൻ താരങ്ങൾ മത്സരത്തിന്‍റെ ക്വാർട്ടർ ഘട്ടത്തിലെത്തി. ഏഷ്യ അണ്ടർ 17, അണ്ടർ 15 ചാമ്പ്യൻഷിപ്പുകളിൽ 2 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.
Also Read:ചെന്നൈയിൽ സ്‌ട്രീറ്റില്‍ തീ പാറും; ഫോർമുല 4 കാറോട്ട മത്സരം ഓഗസ്റ്റ് 31ന് കൊടിയേറും - The Formula 4 car race