റാവൽപിണ്ടി:ഐസിസി ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ന് റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. സ്റ്റീവ് സ്‌മിത്തിന്‍റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയ, ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 5 വിക്കറ്റിന്‍റെ ആവേശകരമായ വിജയം നേടി. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക അഫ്‌ഗാനിസ്ഥാനെ 107 റൺസിനായിരുന്നു തകര്‍ത്തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്നത്തെ മത്സരം ജയിച്ച് സെമിഫൈനലിലേക്ക് മുന്നേറുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഇരു ടീമുകളും ഇറങ്ങുക. ഗ്രൂപ്പ് ബി പോയിന്‍റ് പട്ടികയിൽ ഇരു ടീമുകളും നിലവിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലാണ്. അതേസമയം ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയും ന്യൂസിലൻഡും സെമി ഫൈനലിൽ പ്രവേശിച്ചു.
ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഇതുവരെ കടുത്ത മത്സരമാണ് നടന്നത്. ഇരു ടീമുകളും 110 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിൽ 55 തവണയും ദക്ഷിണാഫ്രിക്ക വിജയിച്ചപ്പോള്‍ ഓസീസ് 51 മത്സരങ്ങളിൽ ജയിച്ചു. 3 മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞപ്പോൾ ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു. ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ ചരിത്രത്തിൽ ആകെ 8 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിൽ 4 മത്സരങ്ങളിൽ ഓസ്ട്രേലിയ വിജയിച്ചു. 3 മത്സരങ്ങളിൽ ദക്ഷിണാഫ്രി ജയിച്ചു. 1 മത്സരം സമനിലയിലായി.
മത്സരം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:30 ന് ആരംഭിക്കും. 2 മണിക്ക് ടോസ് നടക്കും. സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലും സ്‌പോർട്‌സ് 18 ചാനലുകളിലും ടിവിയിൽ മത്സരം സംപ്രേഷണം ചെയ്യും. തത്സമയ സ്ട്രീമിംഗ് ജിയോഹോട്ട്സ്റ്റാർ ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാകും. ആരാധകർക്ക് കുറഞ്ഞ നിരക്കിൽ കളി ആസ്വദിക്കാം.