അഡ്‌ലെയ്‌ഡ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഓസീസിന്‍റെ ആദ്യ വിക്കറ്റ് വീഴ്‌ത്തിയിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറ. ഓസീസ് ഓപ്പണര്‍ ഉസ്‌മാൻ ഖവാജയ്‌ക്കാണ് ബുംറ മടക്കടിക്കറ്റ് നല്‍കിയിരിക്കുന്നത്. 35 പന്തിൽ രണ്ടു ഫോറുകൾ സഹിതം 13 റൺസെടുത്ത ഖവാജയെ ബുംറ സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കയ്യിലെത്തിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതോടെ, ഈ കലണ്ടർ വർഷം ടെസ്റ്റിൽ 50 വിക്കറ്റ് തികച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്‌പീഡ് സ്റ്റാര്‍. ഈ വര്‍ഷത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് ബുംറ. ഈ വർഷത്തെ 11-ാം ടെസ്റ്റിലാണ് 31-കാരൻ നിര്‍ണായക നാഴികകല്ലിലേക്ക് എത്തിയത്. കൂടാതെ ഒരു കലണ്ടർ വർഷം 50 വിക്കറ്റ് നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ പേസര്‍കൂടിയാണ് ബുംറ.
ഇന്ത്യയുടെ മുന്‍ നായകന്‍ കപില്‍ ദേവ് രണ്ട് തവണ പ്രസ്‌തുത നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 1979-ല്‍ 74 വിക്കറ്റുകളും 1983-ല്‍ 75 വിക്കറ്റുകളുമാണ് താരം വീഴ്‌ത്തിയിട്ടുള്ളത്. സഹീര്‍ ഖാനാണ് (51 വിക്കറ്റ് 2002) പട്ടികയിലെ മറ്റൊരു പേരുകാരന്‍.
ALSO READ: ഗില്ലിന്‍റെ പേടി സ്വപ്‌നം !; അഞ്ച് ഓവര്‍ തികച്ചെറിഞ്ഞിട്ടില്ല, 'ബണ്ണി'യാക്കി സ്കോട്ട് ബോളണ്ട്
അതേസമയം അഡ്‌ലെയ്‌ഡില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയെ ഓസീസ് 180 റണ്‍സില്‍ പുറത്താക്കിയിരുന്നു. ആറ് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് സന്ദര്‍ശകരെ എറിഞ്ഞിട്ടത്. നിതീഷ് കുമാര്‍ റെഡ്ഡിയാണ് ( 54 പന്തില്‍ 42 റണ്‍സ്) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെഎല്‍ രാഹുല്‍ (64 പന്തില്‍ 37), ശുഭ്‌മാന്‍ ഗില്‍ (51 പന്തില്‍ 31), റിഷഭ് പന്ത് (35 പന്തില്‍ 21), ആര്‍ അശ്വിന്‍ (22 പന്തില്‍ 22) എന്നിവരാണ് രണ്ടക്കംതൊട്ട മറ്റ് താരങ്ങള്‍.