മാഞ്ചസ്റ്റർ: ഇംഗ്സീഷ് പ്രീമിയര്‍ ലീഗില്‍ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മാഞ്ചസ്റ്റർ സിറ്റിയും ആഴ്‌സനലും തമ്മിലുള്ള പോരാട്ടം സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും രണ്ട് ഗോള്‍ വീതമടിച്ച് മത്സരം അവസാനിപ്പിച്ചു. 2-1ന്‍റെ ലീഡുമായി സിറ്റിയുടെ തട്ടകത്തില്‍ കച്ചമുറുക്കി വിജയം നേടാമെന്ന സ്വപ്‌നം അവസാന നിമിഷം 97ാം മിനിറ്റിൽ ജോൺ സ്റ്റോൺസ് നേടിയ ഗോളിൽ സിറ്റി പിടിച്ചുകെട്ടി. പത്തുപേരായി ചുരുങ്ങിയിട്ടും കൃത്യമായ പ്രതിരോധത്തിലൂടെയായിരുന്നു മാഞ്ചസ്റ്ററിന്‍റെ മുന്നേറ്റം.
കളിയുടെ ഒൻപതാം മിനിറ്റിൽ തന്നെ എർലിങ് ഹാളണ്ടിലൂടെ സിറ്റിയാണ് ആദ്യം ലീഡ് സ്വന്തമാക്കിയത്. എന്നാൽ 22ാം മിനുറ്റിൽ കലഫിയോരിയിലൂടെ ആഴ്‌സനൽ തിരിച്ചടിച്ച് സമനില കുരുക്കി. ആദ്യപകുതി അവസാനിക്കാനിരിക്കേ കോർണറിന് നിന്നുള്ള ഹെഡറില്‍ ഗബ്രിയേൽ ആർസനലിന് രണ്ടാം ഗോള്‍ സമ്മാനിച്ചു.
രണ്ടാം പകുതിയിൽ സിറ്റി മുന്നേറ്റം തുടര്‍ന്നെങ്കിലും ആഴ്‌സനല്‍ പ്രതിരോധത്തില്‍ എല്ലാം തല്ലിപ്പൊളിഞ്ഞു. വേഗമേറിയ കളിയുടെ ചലനമായിരുന്നു ആഴ്‌സനലില്‍ മൈതാനത്ത് കണ്ടത്. ഏറെ ജാഗ്രതയോടെ ഗോൾവലക്ക് കാവലായ ഡേവിഡ് റയയും ആർസനലിന്‍റെ രക്ഷകനായി. കളിയുടെ 78 ശതമാനം സമയവും സിറ്റിയാണ് പന്ത് കൈവശം വെച്ചതെങ്കിലും അവസാനം വരെ ജയപ്രതീക്ഷയിലായിരുന്നു ആഴ്‌സനല്‍.
എന്നാല്‍ സ്വന്തം കോട്ടയില്‍ തോല്‍വിയിലേക്ക് പോകും എന്ന ചിന്തയില്‍ നില്‍ക്കുന്നതിനിടെയാണ് പകരക്കാനായിവന്ന സ്റ്റോൺസ് സിറ്റക്കായി ഗോൾ നേടിയത്. അഞ്ച് മത്സരങ്ങളിൽ 13 പോയന്‍റുമായി സിറ്റി ഒന്നാമതും 11 പോയന്‍റുമായി ആഴ്‌സനൽ നാലാമതുമാണ്. മറ്റൊരു മത്സരത്തില്‍ ബ്രെെറ്റണും നോട്ടിങ്ഹാം ഫോറസ്റ്റും തമ്മില്‍ സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും രണ്ട് ഗോള്‍ വീതമടിക്കുകയായിരുന്നു.
Also Read:റോസ് ടെയ്‌ലറെ മറികടന്ന് ന്യൂസിലൻഡിനായി കൂടുതൽ റൺസ് നേടിയ താരമായി കെയ്ൻ വില്യംസൺ - Kane Williamson Record