കേരളം

kerala

കലിപ്പടങ്ങാതെ കാർലോസ് ബ്രാത്‌വെയ്റ്റ്; ബാറ്റുകൊണ്ട് ഹെൽമറ്റിനെ മൈതാനത്തിന് പുറത്തേക്ക് തെറിപ്പിച്ചു - carlos brathwaite

By ETV Bharat Sports Team

Published : Aug 26, 2024, 4:22 PM IST

മാക്‌സ് 60 കരീബിയൻ 2024 സൂപ്പർ ത്രീ ക്ലാഷിൽ ന്യൂയോർക്ക് സ്‌ട്രൈക്കേഴ്‌സും ഗ്രാൻഡ് കേമാൻ ജാഗ്വാറും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം.

കാർലോസ് ബ്രാത്‌വെയ്റ്റ്  ന്യൂയോർക്ക് സ്‌ട്രൈക്കേഴ്‌സ്  ഗ്രാൻഡ് കേമാൻ ജാഗ്വാര്‍  വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ
Carlos Brathwaite (X Post)

ന്യൂഡൽഹി: വിവാദ പുറത്താവലിന് പിന്നാലെ സ്റ്റാൻഡ് ഇൻ അമ്പയറുടെ തീരുമാനത്തിൽ കടുത്ത നിരാശ പ്രകടിപ്പിച്ച് മുൻ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ കാർലോസ് ബ്രാത്‌വെയ്റ്റ്. മാക്‌സ് 60 കരീബിയൻ 2024 സൂപ്പർ ത്രീ ക്ലാഷിൽ ന്യൂയോർക്ക് സ്‌ട്രൈക്കേഴ്‌സും ഗ്രാൻഡ് കേമാൻ ജാഗ്വാറും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം.

ബ്രാത്‌വെയ്റ്റ് കളിക്കുന്നതിനിടെ ഇടങ്കയ്യൻ ഫാസ്റ്റ് ബൗളർ ജോഷ് ലിറ്റിൽ ബൗൺസറിൽ പുൾ ഷോട്ട് പായിക്കാൻ ശ്രമിച്ചു. താരത്തിന് പന്ത് പൂർണമായും നഷ്‌മാവുകയും പന്ത് തോളിൽ തട്ടി വിക്കറ്റ് കീപ്പറുടെ ഗ്ലൗസിലേക്ക് പോവുകയും ചെയ്‌തു.

ഗ്രാൻഡ് കേമാൻ ജാഗ്വാറിന്‍റെ അപ്പീലിന് ശേഷം, അമ്പയർ ബ്രാത്‌വെയ്റ്റിനെ ഔട്ട് പ്രഖ്യാപിച്ചു. ഒരു മിനിറ്റോളം ക്രീസിൽ തുടർന്ന ബ്രാത്‌വെയ്റ്റ് ക്ഷുഭിതനായി പവലിയനിലേക്ക് മടങ്ങുകയായിരുന്നു. ബൗണ്ടറി ലൈനിന് അടുത്തെത്തിയപ്പോൾ ദേഷ്യമടങ്ങാതെ താരം നിരാശയോടെ തന്‍റെ ബാറ്റ് കൊണ്ട് ഹെല്‍മെറ്റിനെ കളിക്കളത്തിന് പുറത്തേക്ക് അടിച്ച് തെറിപ്പിക്കുകയായിരുന്നു.

2019 ൽ താരം അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചത്. ഇന്ത്യയിൽ നടന്ന ടി20 ലോകകപ്പ് 2016 ഫൈനലിലെ ബ്രാത്‌വെയ്റ്റിന്‍റെ ഇന്നിംഗ്‌സ് ശ്രദ്ദേയമാണ്. അവസാന ഓവറിൽ തുടർച്ചയായ പന്തിൽ 4 സിക്‌സറുകൾ പറത്തി വെറും ആറ് പന്തിൽ 19 റൺസ് നേടി ടീമിനെ സഹായിച്ചത് കരീബിയൻ താരമായിരുന്നു.

Also Read:അൾട്ടിമേറ്റ് ടേബിൾ ടെന്നീസ്: ഡൽഹിയെ തകർത്ത് ചെന്നൈ ടീമിന് ത്രസിപ്പിക്കുന്ന ജയം - Ultimate Table Tennis

ABOUT THE AUTHOR

...view details