അബിജാൻ :ആഫ്രിക്കന്‍ നാഷൻസ് കപ്പ് സ്വന്തമാക്കി ഐവറി കോസ്റ്റ് (Africa Cup Of Nations 2023 Champions). നൈജീരിയയെ (Nigeria) തകര്‍ത്താണ് ഐവറി കോസ്റ്റിന്‍റെ കിരീടനേട്ടം. മൂന്നാം തവണയാണ് ഐവറി കോസ്റ്റ് ആഫ്രിക്കന്‍ കാല്‍പന്ത് കളിയുടെ ചാമ്പ്യന്മാരാകുന്നത് (Ivory Coast).
ആഫ്രിക്കയുടെ ചാമ്പ്യന്മാരായി ഐവറി കോസ്റ്റ്; നൈജീരിയക്ക് കണ്ണുനീര്‍ മടക്കം - ഐവറി കോസ്റ്റ്
ആഫ്രിക്കന്‍ നാഷൻസ് കപ്പ് ജേതാക്കളായി ഐവറി കോസ്റ്റ്. ഫൈനലില്‍ നൈജീരിയയെ തകര്‍ത്തത് 2-1 എന്ന സ്കോറിന്.

AFCON 2023 Champions
Published : Feb 12, 2024, 7:06 AM IST
ഫൈനലില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചായിരുന്നു ഐവറി കോസ്റ്റ് വിജയക്കൊടി പാറിച്ചത് (Nigeria vs Ivory Coast Match Result). ഫ്രാങ്ക് കെസ്സി (Franck Kessie), സെബാസ്റ്റ്യന്‍ ഹാളര്‍ (Sebastien Haller) എന്നിവരുടെ ബൂട്ടില്‍ നിന്നാണ് ഐവറി കോസ്റ്റിന്‍റെ ഗോളുകള്‍ പിറന്നത്. വില്യം ട്രൂസ്റ്റ് എകോങ്ങായിരുന്നു (William Troot Ekong) നൈജീരിയയുടെ ഗോള്‍ സ്കോറര്‍.