പ്രാഗ് (ചെക്ക് റിപ്പബ്ലിക്ക്) :യുവേഫ യൂറോപ്പ ലീഗ് (UEFA Europa League) ഫുട്‌ബോളിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ (UEL Round Of 16) ചെക്ക് റിപ്പബ്ലിക് ക്ലബ് എസി സ്‌പാര്‍ട്ട പ്രാഗിനെതിരായ (AC Sparta Prague) ഒന്നാം പാദ മത്സരത്തില്‍ ലിവര്‍പൂളിന് (Liverpool) വമ്പൻ ജയം. സ്‌പാര്‍ട്ട പ്രാഗിന്‍റെ ഹോം ഗ്രൗണ്ടായ എപെറ്റ് അരീനയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് ഇംഗ്ലീഷ് വമ്പന്മാര്‍ ജയം നേടിയത് (AC Sparta Prague vs Liverpool Match Result). മത്സരത്തില്‍ ഡാര്‍വിൻ നൂനസ് (Darwin Nunez) ലിവര്‍പൂളിനായി ഇരട്ടഗോള്‍ നേടി.
ചെക്ക് ക്ലബിനെതിരായ ഒന്നാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ആധികാരിക ജയമാണ് ലിവര്‍പൂള്‍ സ്വന്തമാക്കിയത്. ആറാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി അലെക്‌സിസ് മാക് അലിസ്റ്ററാണ് (Alexis Mac Allister) സന്ദര്‍ശകരുടെ ഗോള്‍വേട്ട തുടങ്ങിയത്. തന്നെ ഫൗള്‍ ചെയ്‌തതിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയാണ് മാക് അലിസ്റ്റര്‍ കൃത്യമായി ലക്ഷ്യത്തിലേക്ക് എത്തിച്ചത്.
25-ാം മിനിറ്റില്‍ ലിവര്‍പൂള്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഡാര്‍വിൻ നൂനസായിരുന്നു ലിവര്‍പൂളിന്‍റെ ഗോള്‍ സ്കോറര്‍. ഹാര്‍വി എല്ലിയോട്ടിന്‍റെ (Harvi Elliot) അസിസ്റ്റില്‍ നിന്നാണ് നൂനസ് സ്‌പാര്‍ട്ട പ്രാഗിന്‍റെ വലയില്‍ പന്തെത്തിച്ചത്.
ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പായി നൂനസ് വീണ്ടും ലിവര്‍പൂളിനായി ലക്ഷ്യം കണ്ടു. മാക് അലിസ്റ്ററുടെ അസിസ്റ്റില്‍ നിന്നായിരുന്നു നൂനസ് മത്സരത്തിലെ രണ്ടാം ഗോള്‍ നേടിയത്. ഇതോടെ, കളിയുടെ ആദ്യ പകുതിയില്‍ 3-0ന് മുന്നിലെത്താൻ ലിവര്‍പൂളിന് സാധിച്ചു.