സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്‌ക്ക് 11 റണ്‍സ് വിജയം. 220 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 208 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി ക്ലാസെനും ജാൻസെനും പൊരുതി നോക്കിയെങ്കിലും വിജയിക്കാനായില്ല. 22 പന്തിൽ നിന്ന് 41 റൺസ് നേടിയ ക്ലാസെനും 17 പന്തിൽ നാല് ഫോറും അഞ്ച് സിക്‌സ് ഉൾപ്പെടെ 54 റൺസ് നേടിയ ജാൻസെനും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്‌ചവച്ചു.
ആദ്യ ബാറ്റിങ്ങില്‍ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 219 റണ്‍സെടുത്തു. തിലക് വർമയുടെ സെഞ്ച്വറിയും ഓപ്പണർ അഭിഷേക് ശർമയുടെ അർധ സെഞ്ച്വറിയുമാണ് ഇന്ത്യയ്‌ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ടി20 ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറിയെന്ന നേട്ടമാണ് സെഞ്ചൂറിയനിൽ തിലക് വർമ കുറിച്ചത്.
ഏഴു സിക്‌സും എട്ടു ഫോറും ഉള്‍പ്പെടെ 56 പന്തുകളില്‍ 107 റണ്‍സെടുത്ത തിലക് വര്‍മ പുറത്താകാതെ നിന്നു. 25 പന്തില്‍ 50 റണ്‍സ് എടുത്ത് അഭിഷേക് ശര്‍മയും മികച്ച പ്രകടനം പുറത്തെടുത്തു. ഹാര്‍ദിക് പാണ്ഡ്യ (18), അരങ്ങേറ്റക്കാരനായ രമണ്‍ദീപ് സിങ് (15) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സഞ്ജു സാംസണ്‍ ഒരിക്കല്‍ക്കൂടി ഡെക്കായി, നായകന്‍ സൂര്യകുമാര്‍ യാദവിനും (1) തിളങ്ങാനായില്ല. റിങ്കു സിങിനും 8 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇന്ത്യയ്‌ക്കായി അര്‍ഷ്‌ദീപ് സിങ് മൂന്നും വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റുകളും വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ക്ലാസെനും ജാൻസെനും മാത്രമാണ് തിളങ്ങാനായാത്. ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രം (29), റീസ ഹെന്‍ഡ്രിക്‌സ് (21), റയാന്‍ റിക്കെല്‍റ്റണ്‍ (21) എന്നിങ്ങനെയാണ് ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ പ്രകടനം. ഈ വിജയത്തോടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. അവസാന മത്സരം വെള്ളിയാഴ്‌ച നടക്കും.
നിരാശനാക്കി സഞ്ജു
ഇന്ത്യയ്‌ക്ക് മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ സഞ്ജുവിന്‍റെ വിക്കറ്റ് നഷ്‌ടമായി. ഇന്നിങ്‌സിലെ രണ്ടാമത്തെ ബോളില്‍ തന്നെ സഞ്ജു ബൗള്‍ഡായി. മാർക്കോ ജാൻസൺ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ താരം ബൗള്‍ഡായി. രണ്ടാം മത്സരത്തിലും ജാൻസെന്‍റെ ആദ്യ ഓവറിൽ തന്നെ റണ്‍സൊന്നും എടുക്കാതെ സഞ്ജു ബൗൾഡായിരുന്നു. ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടി താരം വലിയ പ്രതീക്ഷ നൽകിയിരുന്നു. കലണ്ടർ വർഷം രാജ്യാന്തര ടി20യിൽ അഞ്ചാം തവണയാണ് സഞ്ജു പൂജ്യത്തിന് പുറത്താകുന്നത്. തുടര്‍ച്ചയായി രണ്ട് മത്സരങ്ങളിലും താരം ഗോള്‍ഡൻ ഡെക്കായി.
Read Also:ഐപിഎൽ തയ്യാറെടുപ്പിനിടെ എംഎസ് ധോണിക്ക് നോട്ടീസയച്ച് ജാർഖണ്ഡ് ഹൈക്കോടതി