കേരളം

kerala

ETV Bharat / photos

ഡല്‍ഹി ചലോ മാർച്ച്; സമരചൂടിലേക്ക് രാജ്യ തലസ്ഥാനം, തടയാൻ സർവസന്നാഹങ്ങളുമായി പൊലീസ് - Delhi Chalo March

മിനിമം താങ്ങുവില ഉറപ്പാക്കണം എന്നതുൾപ്പെടെയുളള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹി ചലോ മാർച്ച് തുടങ്ങി.കര്‍ഷകരുടെ മാര്‍ച്ചിന് മുന്നോടിയായി ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ വന്‍ സുരക്ഷ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊലീസ്-അര്‍ദ്ധസൈനിക വിഭാഗം എന്നിവയിലെ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്. കർഷകരുടെ ഡൽഹി മാർച്ചിനിടെയുണ്ടായ വിവിധ ദൃശ്യങ്ങൾ കാണാം.

By ETV Bharat Kerala Team

Published : Feb 13, 2024, 5:12 PM IST

കർഷകരുടെ ഡൽഹി ചലോ മാർച്ചിലെ ദൃശ്യങ്ങൾ
ഗാസിപൂർ അതിർത്തിക്ക് സമീപം കാവൽ നിൽക്കുന്ന ആർഎഎഫ്‌ ഉദ്യോഗസ്ഥർ
പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചതിനാൽ ഗതാഗതക്കുരുക്കിൽ കുടുങ്ങി ആംബുലൻസ്
പ്രതിഷേധിക്കുന്ന കർഷകരെ പിരിച്ചുവിടാൻ പൊലീസിന്‍റെ കണ്ണീർ വാതക പ്രയോഗം
ഗാസിപൂർ അതിർത്തിയിലെ ഗതാഗതക്കുരുക്കിന്‍റെ ആകാശ ദൃശ്യങ്ങൾ
കണ്ണീർ വാതകത്തിൽ അസ്വസ്ഥരായി കർഷകർ
തലസ്ഥാനം വളഞ്ഞ്‌ കർഷക സംഘടനകൾ
കർഷകരെ തടയാൻ വൻ സുരക്ഷയൊരുക്കി പൊലീസ്
കേന്ദ്രസർക്കാരിനെതിരെ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധിക്കുന്ന കർഷകർ
അംബാലയ്ക്ക് സമീപം പഞ്ചാബ്-ഹരിയാന ശംഭു അതിർത്തിയിലുണ്ടായ വ്യാപക സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ

ABOUT THE AUTHOR

...view details