കേരളം

kerala

ETV Bharat / photos

മൂന്നാം ദിനത്തിലെ കലോത്സവ താരങ്ങൾ; മത്സരാർഥികളെ അടുത്തറിയാം... ഫോട്ടോ ഗാലറി- 25 - SCHOOL KALOLSAVAM CONTESTANTS

ഇവർ കൗമാര കേരളത്തിന്‍റെ കലാ പ്രതിഭകൾ. വിവിധ ജില്ലകളിൽ നിന്ന് 63 -ാം സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ കൊച്ചു മിടുക്കന്മാരുടെയും മിടുക്കികളുടെയും ചിത്രങ്ങളിലൂടെ. കലോത്സവ വേദികളിൽ നിന്ന് ഇടിവി ഭാരത് റിപ്പോർട്ടർമാർ പകർത്തിയ മത്സരാർഥികളുടെ ചിത്രങ്ങൾ കാണാം. (ETV Bharat)

By ETV Bharat Kerala Team

Published : Jan 6, 2025, 10:25 AM IST

ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പുടി മത്സരത്തിൽ പങ്കെടുക്കുന്ന റോമ രാജീവ്. വർക്കല ലിറ്റിൽ ഫ്ലവർ ഇഎംഎച്ച്എസ്എസ് വിദ്യാർഥിനി. (ETV Bharat)
പത്ത് വർഷമായി നൃത്തം പഠിക്കുന്നു. കുച്ചിപ്പുടി മത്സരത്തിൽ പങ്കെടുക്കുന്നത് രണ്ടാം തവണ. അച്‌ഛൻ രാജീവ്, അമ്മ റീബ. (ETV Bharat)
ഹയർ സെക്കൻഡറി നങ്ങ്യാർക്കൂത്ത് മത്സരത്തിൽ പങ്കെടുക്കുന്ന വേദ ജെ വി. (ETV Bharat)
കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്‌ടു വിദ്യാർഥിനി. അച്ഛൻ വിവേക് എ, അമ്മ -ജുൽന ജി എസ്. (ETV Bharat)
ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പുടി മത്സരാർഥി കാർത്തിക എസ്. മട്ടന്നൂർ HSS വിദ്യാർഥിനി. (ETV Bharat)
പതിനൊന്ന് വർഷമായി നൃത്തം പഠിക്കുന്നു. കഴിഞ്ഞ നാല് വർഷമായി കുച്ചിപ്പുടി അഭ്യസിക്കുന്നു. (ETV Bharat)
അച്ഛൻ ഷാജി എം, അമ്മ വിനയ. ഗുരു- രസ്‌ന ടീച്ചർ. (ETV Bharat)
ഹയർ സെക്കന്ററി ചെണ്ട മേളത്തിൽ മത്സരിക്കുന്ന കോട്ടയം ളകാട്ടൂർ എം ജി എം എൻ എസ് എസ് ഹയർ സെക്കൻഡറി സ്‌കൂൾ ടീം. സംസ്ഥാന തല മത്സരത്തിലേക്ക് മൂന്നാം തവണ. (ETV Bharat)
ചിത്രത്തിൽ- അനന്ത കൃഷ്ണൻ ആർ നായർ, ശങ്കർ ബി നായർ, അക്ഷയ് സുരേഷ്, ദേവദതൻ പി എ, ഉദ്ധവ് സൂരജ് നായർ, അമ്പാടി പി വേണുഗോപാൽ, അജയ് പ്രസാദ്, കൗശിക് ആർ മൂർത്തി. (ETV Bharat)

ABOUT THE AUTHOR

...view details