മൊറാർജി ദേശായിക്കാണ് ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച റൊക്കോർഡുള്ളത്. 10 തവണയാണ് ഇദ്ദേഹം ബജറ്റ് അവതരിപ്പിച്ചത്. പി ചിദംബരം 9 തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി ധനമന്ത്രിയായിരിക്കെ 8 തവണ ബജറ്റ് അവതരിപ്പിച്ചിരുന്നു. 7 തവണയാണ് സി ഡി ദേശ്‌മുഖ് ബജറ്റ് അവതരിപ്പിച്ചത്. യശ്വന്ത് സിൻഹ 7 തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ധനമന്ത്രിയായിരിക്കെ 6 തവണ ബജറ്റ് അവതരിപ്പിച്ചു. യശ്വന്ത് റാവു ചൗഹാൻ 5 തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. അരുൺ ജെയ്‌റ്റ്‌ലി 5 തവണ പാർലമെന്‍റിൽ ബജറ്റ് അവതരണം നടത്തി. നിർമല സീതാരാമൻ തുടർച്ചയായ ആറാം തവണയാണ് ബജറ്റ് അവതരിപ്പിക്കുന്നത്