കേരളം

kerala

ETV Bharat / photos

ജന്തർ മന്ദറിലെ സമരമുഖം : കേരളത്തിന് പിന്തുണയുമായി പഞ്ചാബ്, ഡൽഹി സര്‍ക്കാരുകള്‍, ചിത്രങ്ങളിലൂടെ - കേരള സർക്കാർ സമരം ഡൽഹി

കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡല്‍ഹിയിലെ ജന്തർ മന്ദറിൽ സമരമുഖം തുറന്ന് കേരള സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. സംഘം കേരള ഹൗസില്‍ നിന്ന് പ്രതിഷേധ മാർച്ചായി രാവിലെ 11 മണിയോടെ ജന്തർമന്ദറിലേക്ക് എത്തി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

By ETV Bharat Kerala Team

Published : Feb 8, 2024, 6:56 PM IST

കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡൽഹിയിലെ ജന്തർമന്ദറിൽ പ്രതിഷേധമുയര്‍ത്തി കേരള സർക്കാർ
സമരം, സംസ്ഥാനങ്ങളെ തുല്യതയോടെ പരിഗണിക്കുന്ന പുതിയ പുലരിക്ക് വേണ്ടിയെന്ന് മുഖ്യമന്ത്രി
സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ജെകെഎൻസി പ്രസിഡന്‍റ് ഫാറൂഖ് അബ്‌ദുള്ള, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയവര്‍ സമര മുന്നണിയില്‍
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സംസാരിക്കുന്നു
ഡി രാജ, ഫാറൂഖ് അബ്‌ദുള്ള എന്നിവർക്കൊപ്പം പിണറായി വിജയന്‍
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ സംസാരിക്കുന്നു
സീതാറാം യെച്ചൂരിയും കെജ്‌രിവാളും ആശയവിനിമയം നടത്തുന്നു
സമരത്തെ പിന്തുണച്ച് രാജ്യസഭ എംപി കപിൽ സിബൽ പ്രസംഗിക്കുന്നു
സമരത്തിൽ പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും
ജെകെഎൻസി പ്രസിഡന്‍റ് ഫാറൂഖ് അബ്‌ദുള്ള സംസാരിക്കുന്നു

ABOUT THE AUTHOR

...view details