കേരളം

kerala

ഈ ശ്രീകൃഷ്‌ണ ജയന്തി അല്‍പ്പം സ്വാദിഷ്‌ടമാക്കാം; അഞ്ച് ക്ലാസിക് വിഭവങ്ങള്‍ ഇതാ... - recipes for Krishna Janmashtami

By ETV Bharat Kerala Team

Published : Aug 25, 2024, 10:51 PM IST

നാടെങ്ങും ശ്രീകൃഷ്‌ണ ജയന്തി ആഘോഷത്തിനുള്ള ഒരുക്കത്തിലാണ്. ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്‌ടമിയും ഒരുമിച്ച് വരുന്ന ദിവസമാണ് ശ്രീകൃഷ്‌ണ ജയന്തി ആയി ആഘോഷിക്കുന്നത്. കണ്ണന്‍റെയും രാധയുടെയും വേഷമണിയുന്ന കുരുന്നുകളും പ്രത്യേക പ്രാര്‍ഥനകളും പായസമടക്കമുള്ള മധുരങ്ങളും ശ്രീകൃഷ്‌ണ ജയന്തി ആഘോഷത്തിന്‍റെ പ്രത്യേകതകളാണ്. ഈ ശ്രീകൃഷ്‌ണ ജയന്തിക്ക് നിങ്ങൾക്ക് പരീക്ഷിക്കാവുന്ന 5 പരമ്പരാഗത വിഭവങ്ങള്‍ നോക്കാം... (ANI)
മഖാൻ മിസ്രി: ശ്രീകൃഷ്‌ണന്‍റെ ഇഷ്‌ട ഭക്ഷണമാണ് മഖാൻ മിസ്രി. ലളിതവും സ്വാദിഷ്‌ടവുമായ വിഭവം. നറുവെണ്ണയും പഞ്ചസാരയും ഉപയോഗിച്ചാണ് മഖാന്‍ മിസ്രി തയാറാക്കുന്നത്. (ANI)
പേഡ: കണ്ടെന്‍സ്‌ഡ് മില്‍ക്ക്, നെയ്യ്, അണ്ടിപ്പരിപ്പ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന സമൃദ്ധവും രുചികരവുമായ മധുര പലഹാരമാണ് പേഡ. (ANI)
പായസം: ഏലക്കായയുടെ സുഗന്ധവും രുചിയും കശുവണ്ടിയുടെയും കുങ്കുമപ്പൂവിന്‍റെയും സ്വാദിനോട് സമന്വയിക്കുന്ന സ്‌പെഷ്യല്‍ പായസം. കൃഷ്‌ണ ജന്മാഷ്‌ടമി കാലത്തെ പ്രിയപ്പെട്ട പലഹാരമാണിത്. (ANI)
ദഹി പൂരി: തൈര്, ചട്‌നികൾ, മസാലകൾ എന്നിവ ചേരുന്ന അല്‍പ്പം പുളിപ്പേകുന്ന ലഘുഭക്ഷണമാണ് ദഹി പൂരി. വിവിധ രുചിക്കൂട്ടുകള്‍ ഒന്നിക്കുന്നതാണ് ദഹി പൂരിയെ ആസ്വാദ്യമാക്കുന്നത്. (ANI)
സൂജി ഹൽവ: റവ കൊണ്ടുണ്ടാക്കുന്ന മധുര പലഹാരമാണ് സൂജി ഹൽവ. പഞ്ചസാര, നെയ്യ്. ഏലക്ക എന്നിവ കൂടെ ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു ജനപ്രിയ ഇന്ത്യൻ മധുര പലഹാരമാണിത്. (ANI)

ABOUT THE AUTHOR

...view details