കേരളം

kerala

ETV Bharat / lifestyle

ദീപാവലി കൂടുതൽ മധുരമാക്കാൻ സ്‌പെഷ്യൽ കാജു ബർഫി തയ്യാറാക്കാം - HOW TO MAKE KAJU BARFI

ഈ ദീപാവലിയ്ക്ക് നാവിൽ വെച്ചാൽ അലിഞ്ഞുപോകുന്ന കാജു ബർഫി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. റെസിപ്പി ഇതാ...

KAJU KATLI RECIPE  DIWALI 2024 SWEETS RECIPE  DELICIOUS KAJU BARFI RECIPE  KAJU BARFI
Representative Image (ETV Bharat)

By ETV Bharat Lifestyle Team

Published : Oct 25, 2024, 12:36 PM IST

ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ വരവേൽക്കാനുള്ള തിരക്കിലാണ് എല്ലാവരും. സ്വാദിഷ്‌ടമായ പലഹാരങ്ങൾ ഇല്ലെങ്കിൽ ദീപാവലി അപൂർണ്ണമാണ്. പലരും വീട്ടിൽ തന്നെ നടൻ ശൈലിയിലുള്ള വിവിധ തരം മധുര പാലഹാരങ്ങൾ തയ്യാറാക്കി സുഹൃത്തുക്കൾക്കും അയാൽവാസികൾക്കും വിതരണം ചെയ്യാറുണ്ട്. ഇത്തവണ രുചിയിൽ കേമനായ ഒരു ദീപാവലി പലഹാരം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. പരമ്പരാഗത ശൈലിയിൽ നാവിൽ വെച്ചാൽ അലിഞ്ഞുപോകുന്ന കാജു ബർഫി എങ്ങനെ ഉണ്ടാക്കുമെന്ന് ചുവടെ കൊടുത്തിരിക്കുന്നു.

ആവശ്യമായ ചേരുവകൾ

  • കശുവണ്ടി പരിപ്പ് - 2 കപ്പ്
  • പാൽ - 1 കപ്പ്
  • പഞ്ചസാര - ആവശ്യത്തിന്
  • സിൽവർ വാർക്ക് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം സ്റ്റൗവ് ഓൺ ചെയ്‌ത് പാൽ തിളപ്പിക്കാൻ വയ്ക്കുക. നന്നായി തിളച്ചതിന് ശേഷം അതിലേക്ക് പഞ്ചസാര ചേർക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിച്ച് വീണ്ടും തിളപ്പിക്കുക. ശേഷം ഇതിലേക്ക് ചെറുതായി പൊടിച്ചുവച്ചിരിക്കുന്ന കശുവണ്ടി പരിപ്പ് ചേർക്കുക. ഇത് നന്നായി മിക്‌സ് ചെയ്‌ത് സ്റ്റൗവ് ഓഫാക്കി മാറ്റിവയ്ക്കാം. ഒരു പരന്ന പത്രമെടുത്ത് അതിൽ നെയ്യ് പുരട്ടുക. ശേഷം മാറ്റിവച്ചിരിക്കുന്ന മിശ്രിതം ഇതിലേക്ക് മാറ്റുക. ഇത് തണുത്ത ശേഷം നല്ലപോലെ പരത്തി എടുക്കുക. ശേഷം ഇതിനു മുകളിൽ സിൽവർ വാർക്ക് വച്ച് വീണ്ടും പരത്തുക. പിന്നീട് ബർഫി ആകൃതിയിൽ മുറിച്ചെടുക്കുക. കാജു ബർഫി റെഡി.

Also Read : കശുവണ്ടി ഒറിജിനലോ വ്യാജമോ ? എങ്ങനെ തിരിച്ചറിയാം ? ഇതാ ചില നുറുങ്ങുകൾ

ABOUT THE AUTHOR

...view details