കേരളം

kerala

ETV Bharat / lifestyle

വൈറ്റ്ഹെഡ്‌സ് അകറ്റാൻ വീട്ടിൽ തന്നെയുണ്ട് പരിഹാരം - TIPS TO GET RID OF WHITEHEADS

ചർമ്മത്തിലെ വൈറ്റ്ഹെഡ്‌സ് ഫലപ്രദമായി നീക്കം ചെയ്യാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില നുറുങ്ങുകൾ ഇതാ...

HOW TO GET FROM WHITEHEADS  HOW TO PREVENT WHITE HEADS IN NOSE  HOW TO REMOVE WHITE HEADS  HOME REMEDIES FOR WHITEHEADS
Representative Image (Freepik)

By ETV Bharat Lifestyle Team

Published : Dec 8, 2024, 8:00 PM IST

ബ്ലാക്ക് ഹെഡ്‌സ് പോലെ തന്നെ പലരും നേരിടുന്ന ഒരു ചർമ്മ പ്രശനമാണ് വൈറ്റ്‌ഹെഡ്‌സ്. ചർമ്മത്തിന്‍റെ ഉപരിതലത്തിൽ കാണപ്പെടുന്ന വളരെ ചെറുതും വെളുത്തതുമായ കുരുക്കളാണിത്. ബാക്റ്റീരിയൽ ഇൻഫെക്ഷൻ, ചര്‍മ്മത്തിന്‍റെ പാളികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന അഴുക്ക് എന്നിവയാണ് വൈറ്റ്ഹെഡ്‌സ് ഉണ്ടാകാനുള്ള പ്രധാന കാരണം. മൂക്കിന്‍റെ ഇരുഭാഗങ്ങളിലായാണ് സാധാരണ ഇത് കാണപ്പെടാറുള്ളത്. എന്നാൽ വളരെ എളുപ്പത്തിൽ വീട്ടിൽ നിന്ന് തന്നെ ഈ പ്രശ്‍നം പരിഹരിക്കാൻ സാധിക്കും. എങ്ങനെയെന്ന് നോക്കാം.

ഫേഷ്യൽ സ്റ്റീം

ചർമ്മത്തിലെ ബാക്റ്റീരിയൽ ഇൻഫെക്ഷൻ, അഴുക്ക് എന്നിവ നീക്കം ചെയ്യാനുള്ള ഫലപ്രദമായ മാർഗമാണ് ഫേഷ്യൽ സ്റ്റീം. ആഴ്‌ചയിൽ രണ്ടു തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് വൈറ്റ്‌ഹെഡ്‌സ് ഇല്ലാതാക്കാൻ സഹായിക്കും.

തേൻ

ചർമ്മത്തിലെ അടഞ്ഞ സുഷിരങ്ങൾ തുറക്കാനുള്ള കഴിവ് തേനിനുണ്ട്. ഇത് വൈറ്റ്ഹെഡ്‌സ് ഇല്ലാതാക്കാൻ സഹായിക്കുന്നു. ചർമ്മം മൃദുവും തിളക്കമുള്ളതുമായി നിലനിർത്താൻ തേൻ സഹായിക്കും.

കറ്റാർവാഴ

ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താനും സകല ചർമ്മ പ്രശ്‌നങ്ങൾ തടയാനും സഹായിക്കുന്ന ഏറ്റവും നല്ല പ്രകൃതിദത്ത മാർഗമാണ് കറ്റാർവാഴ. ആന്‍റി ബാക്‌ടീരിയൽ, ആന്‍റി ഫംഗൽ ഗുണങ്ങളുള്ളതിനാൽ വൈറ്റ്ഹെഡ്‌സ് ഇല്ലാതാക്കാൻ ഇത് ഫലപ്രദമാണ്.

നാരങ്ങ

ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പണ്ട് മുതലേ ഉപയോഗിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. വൈറ്റ്‌ഹെഡ്‌സ് തടയാനും ചെറുനാരങ്ങ ഉത്തമമാണ്. അതിനായി നാരങ്ങ നീരും വെള്ളവും സമാസമം ചേർത്ത് വൈറ്റ്ഹെഡ്‌സുള്ള ഭാഗത്ത് പുരട്ടാം.

ടീ ട്രീ ഓയിൽ

ആൻ്റി ബാക്ടീരിയൽ, ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ടീ ട്രീ ഓയിൽ. ഇത് ബാക്‌ടീരിയകളെ ചെറുക്കാനും അടഞ്ഞ സുഷിരങ്ങളുണ്ടാക്കുന്ന വീക്കം കുറയ്ക്കാനും സഹായിക്കുമെന്ന് മെഡിക്കൽ ജേർണൽ ഓഫ് ഓസ്‌ട്രേലിയയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. അതിനാൽ ടീ ട്രീ ഓയിൽ ചർമ്മത്തിൽ പുരട്ടുന്നത് വൈറ്റ്ഹെഡ്‌സ് തടയാൻ സാധിക്കും.

ആപ്പിൾ സിഡാൻ വിനാഗിരി

ആപ്പിൾ സിഡാൻ വിനാഗിരിൽ അസറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുന്നതിനാൽ ചർമ്മത്തിലെ എണ്ണ നീക്കം ചെയ്യാനും വൈറ്റ്‌ഹെഡ്‌സ് ഇല്ലാതാക്കാനും സഹായിക്കും.

ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : ചർമ്മം മിന്നിതിളങ്ങാൻ ഇത് മാത്രം മതി; ഒരു കിടിലൻ ഫേസ് മാസ്‌ക് ഇതാ... ഫലം ഉറപ്പ്

ABOUT THE AUTHOR

...view details