കേരളം

kerala

ETV Bharat / lifestyle

വാൾനട്ട് പതിവായി കഴിക്കാം; ആരോഗ്യ ഗുണങ്ങൾ നിരവധി

ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും വാൾനട്ട് കഴിക്കുന്നത് ഗുണം ചെയ്യുന്നു. വാൾനട്ടിന്‍റെ മറ്റ് ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

By ETV Bharat Lifestyle Team

Published : 4 hours ago

WALNUT HEALTH BENEFITS  BENEFITS OF EATING SOAKED WALNUTS  HEALTH BENEFITS EATING WALNUT DAILY  വാൾനട്ടിന്‍റെ ആരോഗ്യ ഗുണങ്ങൾ
Representative Image (ETV Bharat)

നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന പോഷക സമ്പുഷ്‌ടമായ ഒന്നാണ് വാൾനട്ട്. പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, നല്ല കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റസ് എന്നിവ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും സമ്മർദ്ദം അകറ്റാനും വാൾനട്ട് കഴിക്കുന്നത് വളരെ നല്ലതാണ്. ദിവസേന കുതിർത്ത വാൾനട്ട് കഴിക്കുന്നത് പല രോഗ സാധ്യത കുറയ്ക്കാനും തടയാനും ഗുണം ചെയ്യും. വാൾനട്ട് തലേദിവസം വെള്ളത്തിൽ കുതിർത്ത ശേഷം രാവിലെ കഴിക്കുന്നതാണ് ഉത്തമം. വാൾനട്ടിന്‍റെ മറ്റ് ഗുണങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

രക്തസമ്മർദ്ദം കുറയ്ക്കും

ദിവസവും രാവിലെ കുതിർത്ത വാൾനട്ട് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. കൂടാതെ രക്തയോട്ടം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.

ടൈപ്പ് 2 പ്രമേഹം തടയും

ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും തടയാനും കുതിർത്ത വാൾനട്ട് കഴിക്കുന്നത് ഫലം നൽകും.

ഹൃദയരോഗ സാധ്യത കുറയ്ക്കുന്നു

ഹൃദയ സംബന്ധമായ പല രോഗ സാധ്യത കുറയ്ക്കാൻ വാൾനട്ട് സഹായിക്കും. പതിവായി വാൾനട്ട് കഴിക്കുന്നത് കൊറോണറി ഹൃദ്രോഗ സാധ്യത കുറയ്ക്കാനും നല്ലതാണ്.

ശരീരഭാരം കുറയ്ക്കും

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ വാൾനട്ട് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യും. വിശപ്പ് നിയന്ത്രിയ്ക്കാനും ഇത് സഹായിക്കും.

കൊളസ്‌ട്രോൾ കുറയ്ക്കും

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ വാൾനട്ട് ദിവസേന കഴിക്കുന്നത് ഫലപ്രദമാണ്.

ദഹന പ്രശ്‌നങ്ങൾ അകറ്റും

ധാരാളം ഡയറ്ററി നാരുകൾ വാൾനട്ടിൽ അടങ്ങിയിട്ടുള്ളതിനാൽ പല തരത്തിലുള്ള ദഹന പ്രശ്‌നങ്ങൾ അകറ്റാൻ ഇത് സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും വാൾനട്ട് പതിവായി കഴിക്കാം.

ചർമ്മത്തിന് തിളക്കം നൽകുന്നു

വൈറ്റമിൻ ഇ, ബി 5 എന്നിവ ധാരാളം അടങ്ങിയിട്ടുമുള്ള ഒന്നാണ് വാൾനട്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകാനും നിറം വർധിപ്പിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read: ചർമ്മ സംരക്ഷണം മുതൽ ഹൃദയാരോഗ്യം വരെ; മുളപ്പിച്ച പയറിന്‍റെ ആരോഗ്യ ഗുണങ്ങൾ അറിയാം

ABOUT THE AUTHOR

...view details