കേരളം

kerala

ETV Bharat / lifestyle

'നീ പറഞ്ഞാലും ഞാന്‍ നിന്നെ വിട്ടുപോകില്ല, എന്നെന്നും ഞാനുണ്ടാകും'; ഹാപ്പി പ്രോമിസ് ഡേ - FEBRUARY 11 PROMISE DAY

പ്രണയം, വിശ്വാസം, പ്രതിബദ്ധത, സമര്‍പ്പണം തുടങ്ങിയവയൊക്കെ ദൃഢമാക്കാന്‍ ഈ ദിവസം നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.

PROMISE DAY  PROMISE DAY WISHES  പ്രോമിസ് ഡേ  VALENTINES WEEK
Representative Image (Getty Image)

By ETV Bharat Kerala Team

Published : Feb 11, 2025, 9:38 AM IST

പ്രണയം വീഞ്ഞ് പോലെയാണ്, പഴകുന്തോറും വീര്യം കൂടും. പ്രണയത്തിന്‍റെ വർണ വസന്തം തീർത്ത് വാലന്‍റൈൻസ് ഡേ വാരത്തിലെ ഓരോ ദിവസവും കടന്നുപോയ്‌ക്കൊണ്ടിരിക്കുകയാണ്. തന്‍റെ വാലന്‍റൈന് സർപ്രൈസ് ഒരുക്കുന്ന തിരക്കിലാണ് ഒരുവിധം എല്ലാ ആളുകളും. കാരണം പ്രണയദിനമല്ല പ്രണയവാരമാണ് പ്രണയികൾക്ക് മുന്നിലുള്ളത്.

Representative Image (Getty Image)

ഇന്ന് ഫെബ്രുവരി 11 പ്രോമിസ് ഡേ. പങ്കാളികള്‍ പരസ്‌പരം അര്‍ഥവത്തായ ഉടമ്പടികള്‍ പങ്കുവയ്ക്കുന്ന ദിവസമാണിത്. പ്രണയം, വിശ്വാസം, പ്രതിബദ്ധത, സമര്‍പ്പണം തുടങ്ങിയവയൊക്കെ ദൃഢമാക്കാന്‍ ഈ ദിവസം നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. എല്ലാ പ്രണയവും തുടങ്ങുന്നത് ഒരു ഉറപ്പിന്മേലാണ്. ഒരിക്കലും പിരിയില്ലെന്ന രണ്ട് മനസുകൾ തമ്മലുള്ള ഉറപ്പ്. ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകുമെങ്കിലും ഒരിക്കലും ഒറ്റയ്‌ക്കാക്കി പോകില്ല അകലുകയില്ല എന്ന അലിഖിതമായ ഉറപ്പ്. വാലന്‍റൈൻസ് വീക്കിലെ വളരെ പ്രധാനപ്പെട്ട ഒരു ദിനമാണിത്.

Representative Image (Getty Image)

പ്രണയിക്കുന്നവര്‍ക്ക് മാത്രമല്ല സ്‌നേഹിക്കുന്നവര്‍ക്കെല്ലാം ഈ ദിനത്തിൽ പരസ്‌പരം വാഗ്‌ദാനങ്ങള്‍ നല്‍കാം. നിങ്ങളുടെ പങ്കാളിയോട് 'എന്നും എപ്പോഴും കൂടെയുണ്ടാകും' എന്ന വാഗ്‌ദാനം നൽകുന്നത് അവരെ സന്തോഷിപ്പിക്കും. കൂടെയുണ്ടാകുമെന്ന് വെറും വാക്ക് പറയുക മാത്രമല്ല, അത് തെളിയിച്ച് കാണിക്കുന്നതും പ്രോമിസ് ഡേയുടെ പ്രത്യേകതയാണ്.

Representative Image (Getty Image)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിന്‍റെയും അത് നിലനിര്‍ത്തുന്നതിന്‍റെയും പ്രാധാന്യം മനസിലാക്കുന്നതിനായാണ് പ്രോമിസ് ഡേ ആചരിക്കുന്നതെന്നാണ് വിശ്വാസം. ആളുകളെ അവരുടെ ബന്ധത്തെ കുറിച്ച് ചിന്തിക്കാനും നല്‍കിയ വാഗ്‌ദാനങ്ങള്‍ നിറവേറ്റാനും ഈ ദിനം ഓര്‍മപ്പെടുത്തുന്നു

Representative Image (Getty Image)

ദമ്പതികള്‍, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രോമിസ് ഡേ ഒന്നുകൂടി ശക്തിപ്പെടുത്തും. പ്രോമിസ് ഡേ എന്നാല്‍ പരസ്‌പരം സന്ദേശങ്ങള്‍ മാത്രം കൈമാറാനുള്ള ദിനമല്ല. സമ്മാനങ്ങളും കൈമാറാവുന്നതാണ്. ഗോള്‍ഡന്‍ റിങ്, സില്‍വര്‍ റിങ് തുടങ്ങിയവ കൈമാറുന്നത് നിങ്ങളുടെ പങ്കാളിയില്‍ സ്‌നേഹം നിറയ്ക്കുന്നു.

Representative Image (Getty Image)

പ്രോമിസ് ഡേ വാഗ്‌ദാനങ്ങൾ:

  • എല്ലാ ദിവസവും നിന്നേടൊപ്പം ഞാനുണ്ടാകും. ഹാപ്പി പ്രോമിസ് ഡേ.
  • സന്തോഷത്തിലും ദുഃഖത്തിലും നീ എന്‍റെ കൂടെയുണ്ടെങ്കിൽ അണയാത്ത പ്രകാശമായി പെയ്‌ത് തീരാത്ത മഴയായി നിന്‍റെ ഹൃദയതാളമായി ഞാൻ എന്നും കൂടെയുണ്ടാകും.
  • സ്‌നേഹം കൊണ്ട് എന്‍റെ ഹൃദയവും മനസും ജീവിതവും എല്ലായ്‌പ്പോഴും നിന്‍റെ കൂടെയുണ്ടാകും.
  • കാലം എന്നെ നിനക്ക് മുന്നിൽ എത്തിച്ചുവെങ്കിൽ എന്‍റെ മരണം വരെ ഞാൻ നിന്‍റെ കൂടെയുണ്ടാകും എന്‍റെ ജീവിതം തുടങ്ങിയത് നിന്നോടൊപ്പമല്ല പക്ഷേ എനിക്കുറപ്പുണ്ട് എന്‍റെ ജീവിതം അവസാനിക്കുന്നത് നിന്നോടൊപ്പമായിരിക്കും. അവസാന നിമിഷം വരെ ഞാനുണ്ടാകും നിന്‍റെ കൂടെ
Representative Image (Getty Image)
Representative Image (Getty Image)

Also Read:ഇനി പ്രണയം പൂക്കുന്ന ദിനങ്ങള്‍; പ്രിയപ്പെട്ടവര്‍ക്ക് നേരാൻ ആശംസകള്‍ ഇതാ...

ABOUT THE AUTHOR

...view details