കേരളം

kerala

ETV Bharat / lifestyle

മഞ്ഞിന്‍റെ കുളിരേറ്റ് വിടരുന്ന മനോഹരികള്‍; ശൈത്യകാലത്തും നിങ്ങളുടെ പൂന്തോട്ടത്തിന് മിഴിവേകാം... - WINTER SEASON FLOWERING PLANTS

ശൈത്യകാലത്ത് കേരളത്തിൽ വളർത്താൻ കഴിയുന്ന ഏറ്റവും മികച്ച പൂച്ചെടികളിൽ ചിലത് ഇതാ...

chrysanthemum growing tips  rose growing tips  Marigold growing tips  Zinnia growing tips
winter season flowering plants (GETTY)

By ETV Bharat Kerala Team

Published : Dec 25, 2024, 2:26 PM IST

സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ കേരളത്തില്‍ ശൈത്യകാലമാണ്. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ശൈത്യകാലം സൗമ്യമാണെങ്കിലും പലര്‍ക്കും ഈ സമയത്ത് തങ്ങളുടെ പൂന്തോട്ടം പരിപാലിക്കുന്നത് പ്രയാസമേറിയ കാര്യമാണ്.

പലചെടികളും ഇക്കാലയളവില്‍ പൂവിടാറുമില്ല. എന്നാല്‍ വളരെ എളുപ്പത്തില്‍ നട്ടുവളര്‍ത്താനും ശൈത്യകാലത്ത് പൂവിടുകയും ചെയ്യുന്ന ചില സുന്ദരന്മാരുണ്ട്. കേരളത്തിൽ വളർത്താൻ കഴിയുന്ന ഏറ്റവും മികച്ച ശൈത്യകാല പൂച്ചെടികളിൽ ചിലത് ഇതാ...

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

  • ജമന്തി

ഏറെ പേര്‍ക്കും ജമന്തിപ്പൂക്കള്‍ ഇഷ്‌ടമാണ്. ഇന്ന് വിവിധ ഇനങ്ങളിലായി വ്യത്യസ്‌ത രൂപത്തിലും നിറങ്ങളിലുമുള്ള ജമന്തിച്ചെടികള്‍ വിപണിയില്‍ ലഭ്യമാണ്. വെള്ള, മഞ്ഞ, ചുവപ്പ്, പർപ്പിൾ എന്നിവയുൾപ്പെടെ വിവിധ നിറങ്ങളിൽ ജമന്തിച്ചെടി പൂവിടും. തണുത്ത കാലാവസ്ഥയിൽ പൂക്കുന്നതിനാൽ ശൈത്യകാലത്ത് നട്ടുപിടിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമാണ് ജമന്തിച്ചെടി.

ജമന്തി (GETTY)

നടുമ്പോള്‍ ശ്രദ്ധിക്കാന്‍:നല്ല നീർവാർച്ചയുള്ള മണ്ണ്, പതിവായി നനവ്, പകൽ സമയത്ത് ധാരാളം സൂര്യപ്രകാശം എന്നിവ ഇവയ്ക്ക് ആവശ്യമാണ്.

പൂവിടുന്ന കാലം:നവംബർ മുതൽ ഫെബ്രുവരി വരെ.

  • ചെണ്ടുമല്ലി

ആരുടേയും മനംകവരുന്നവയാണ് ചെണ്ടുമല്ലിപൂക്കള്‍. ഓറഞ്ച്, മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള തിളക്കമുള്ള ഇവയുടെ പൂക്കള്‍ കാണാന്‍ ഏറെ ഭംഗിയുള്ളതാണ്. തണുത്ത താപനിലയെ നേരിടാന്‍ ഇവയ്‌ക്ക് പ്രത്യേക കഴിവുണ്ടെന്നതിനാല്‍ ശൈത്യകാലത്ത് ഏറെ അനുയോജ്യമാണ് ചെണ്ടുല്ലി.

ചെണ്ടുമല്ലി (GETTY)

നടുമ്പോള്‍ ശ്രദ്ധിക്കാന്‍:നല്ല നീർവാർച്ചയുള്ള മണ്ണിൽ നടുക, ചെണ്ടുമല്ലി ചെടികള്‍ക്ക് ദിവസത്തിൽ കുറഞ്ഞത് 6 മണിക്കൂറെങ്കിലും പൂർണ സൂര്യപ്രകാശം വേണം.

പൂവിടുന്ന കാലം: നവംബർ മുതൽ ഫെബ്രുവരി വരെ.

  • പെറ്റൂണിയ

മനോഹരിയാണ് പെറ്റൂണിയ പൂക്കള്‍. പർപ്പിൾ, പിങ്ക്, ചുവപ്പ്, വെള്ള, നീല തുടങ്ങിയ നിറങ്ങളിലുള്ള പെറ്റൂണിയ പൂക്കളില്‍ ആരുടേയും കണ്ണുടക്കും. തണുപ്പുള്ള മാസങ്ങളിൽ ഇവ സമൃദ്ധമായി പൂക്കും.

പരിചരണം: പെറ്റൂണിയകൾക്ക് പൂർണ സൂര്യപ്രകാശവും നല്ല നീർവാർച്ചയുള്ള മണ്ണും ആവശ്യമാണ്. പതിവായി നനവും വേണം, പക്ഷേ അമിതമായി നനയ്ക്കരുത്.

പെറ്റൂണിയ (GETTY)

പൂവിടുന്ന കാലം: നവംബർ മുതൽ ഫെബ്രുവരി വരെ.

  • ഡയാന്തസ് ബാർബറ്റസ് (സ്വീറ്റ് വില്യം)

സുന്ദരിയാണ് ഡയാന്തസ് ബാർബറ്റസിന്‍റെ പൂക്കള്‍. വ്യത്യസ്‌ത നിറങ്ങള്‍ കലര്‍ന്ന ഇവയുടെ പൂക്കളില്‍ കണ്ണുടക്കാത്തവര്‍ വിരളമാണ്. ചുവപ്പ്, പിങ്ക്, പർപ്പിൾ, വെള്ള തുടങ്ങിയ നിറങ്ങളിലുള്ള ചെറുതും തിളക്കമുള്ളതുമായ പൂക്കളാണ് ഇവയിലുണ്ടാവുന്നത്.

ഡയാന്തസ് ബാർബറ്റസ് (GETTY)

പരിചരണം: ഈ ചെടികൾക്ക് നല്ല നീർവാർച്ചയുള്ള മണ്ണ് ആവശ്യമാണ്. പൂർണ സൂര്യപ്രകാശമോ ഭാഗിക തണലോ ഉള്ള സ്ഥലത്ത് നടണം.

പൂവിടുന്ന കാലം: ഡിസംബർ മുതൽ ഫെബ്രുവരി വരെ.

  • ബെഗോണിയ

ശൈത്യകാലത്ത് നിങ്ങളുടെ ഉദ്യാനത്തിന് തിളക്കമുള്ള നിറം നൽകാൻ കഴിയുന്ന കുഞ്ഞു പൂക്കളാണ് ബെഗോണിയയ്‌ക്കുള്ളത്. പൊതുവെ ചുവപ്പ്, പിങ്ക്, വെള്ള, ഓറഞ്ച് നിറങ്ങളിലാണ് ഇതു പൂവിടുന്നത്.

ബെഗോണിയ (GETTY)

പരിചരണം: ഈർപ്പമുള്ളതും നല്ല നീർവാർച്ചയുള്ളതുമായ മണ്ണിലാണ് ബെഗോണിയ നടേണ്ടത്. ചെടി പതിവായി നനയ്ക്കണം, പക്ഷേ അമിതമായി നനയ്ക്കരുത്. നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ഇവ ഇഷ്‌ടപ്പെടുന്നത്.

പൂവിടുന്ന കാലം: നവംബർ മുതൽ ഫെബ്രുവരി വരെ.

  • സീനിയ

ആരുടേയും കണ്ണുടക്കുന്ന വര്‍ണാഭമായ പൂക്കളാണ് സീനിയ. ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പിങ്ക്, വെള്ള നിറങ്ങളിലുള്ള വലിയ പൂക്കളാണിവ. മറ്റ് നിറങ്ങിലും ഇല ഇന്ന് വിപണിയില്‍ ലഭ്യാണ്. ശൈത്യകാലത്ത് ഇവ തഴച്ചുവളരുകയും പൂന്തോട്ടങ്ങൾക്ക് നിറം നൽകുകയും ചെയ്യുന്നു.

സീനിയ (GETTY)

പരിചരണം: സീനിയ ചെടികള്‍ക്ക് പൂർണ സൂര്യപ്രകാശവും നല്ല നീർവാർച്ചയുള്ള മണ്ണും ആവശ്യമാണ്. ആഴത്തിലുള്ള നന ആവശ്യമാണ്. എന്നാല്‍ ഇടയ്ക്കിടെയുള്ള നനവേണ്ട.

പൂവിടുന്ന കാലം: നവംബർ മുതൽ ഫെബ്രുവരി വരെ.

  • റോസ്

കേരളത്തിൽ റോസ് ചെടികള്‍ വളർത്താൻ ഏറ്റവും അനുയോജ്യമായ സമയങ്ങളിൽ ഒന്നാണ് ശൈത്യകാലം, കാരണം അവ തണുത്ത കാലാവസ്ഥയാണ് ഇഷ്‌ടപ്പെടുന്നത്. ചുവപ്പ്, പിങ്ക്, വെള്ള, മഞ്ഞ എന്നിവയുൾപ്പെടെ വിവിധ നിറങ്ങളിൽ പൂക്കുന്ന റോസാച്ചെടികള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

റോസ് (GETTY)

പരിപാലനം: ആരോഗ്യകരമായ വളർച്ചയ്ക്ക് റോസാപ്പൂക്കൾക്ക് നല്ല നീർവാർച്ചയുള്ള മണ്ണ്, പൂർണ സൂര്യപ്രകാശം, പതിവായി കൊമ്പുകോതൽ എന്നിവ ആവശ്യമാണ്.

പൂവിടുന്ന കാലം: ഡിസംബർ മുതൽ ഫെബ്രുവരി വരെ.

ALSO READ:ഇനി ഏത് റോസാ കമ്പിലും വേരുപിടിക്കും; സൂത്രവിദ്യയിതാ... - GROW ROSES FROM CUTTINGS

ABOUT THE AUTHOR

...view details