ന്യൂഡല്‍ഹി:ഇന്ത്യയ്ക്ക് എന്തിന് പണം നല്‍കണമെന്ന ചോദ്യവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ലോകത്തില്‍ ഏറ്റവും കൂടുല്‍ നികുതി ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവരുടെ നികുതി വളരെ കൂടുതലാണ്. പിന്നെയെന്തിനാണ് തങ്ങളുടെ 2.1 കോടി ഡോളറിന്‍റെ സഹായം അവര്‍ക്കെന്നും അദദ്േഹം ആരാഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യയില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനായി 2.1 കോടി ഡോളര്‍ അമേരിക്ക നല്‍കിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അവര്‍ക്ക് ധാരാളം പണമുണ്ട്. അവരുടെ നികുതി നിരക്ക് ഉയര്‍ന്നതായത് കൊണ്ട് നമുക്ക് അവിടേക്ക് എത്താന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാര്‍ എ-ലഗോ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പ് വയ്ക്കുന്നതിനിടെ ആയിരുന്നു ട്രംപിന്‍റെ പ്രതികരണം.
തനിക്ക് ഇന്ത്യയോടും അവരുടെ പ്രധാനമന്ത്രിയോടും വലിയ ആദരവാണ്. പക്ഷേ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ 2.1 കോടി ഡോളറോ..? എന്നായിരുന്നു ട്രംപിന്‍റെ ചോദ്യം.
ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ നല്‍കിയിരുന്ന 2.1 കോടി ഡോളറിന്‍റെ സഹായം റദ്ദാക്കിക്കൊണ്ട് അമേരിക്കന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് എഫിഷ്യന്‍സി(ഡോജ്) ഉത്തരവിറക്കി ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്‍റെ പ്രതികരണം. ഈ മാസം പതിനാറിനാണ് ഇലോണ്‍ മസ്‌ക് നയിക്കുന്ന ഡോജിന്‍റെ സഹായ റദ്ദാക്കല്‍ പ്രഖ്യാപനം പുറത്ത് വന്നത്. അനധികൃതവും അനാവശ്യവുമായ വിദേശ സഹായങ്ങള്‍ തങ്ങളുടെ നികുതിദായകരുടെ കോടിക്കണക്കിന് ഡോളറുകള്‍ നഷ്‌ടമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഡോജ് തങ്ങളുടെ എക്‌സിലാണ് ഇക്കാര്യം കുറിച്ചത്. ബംഗ്ലാദേശിലെ രാഷ്‌ട്രീയ അനിശ്ചിതത്വങ്ങള്‍ പരിഹരിക്കാനുള്ള 2.9 കോടി ഡോളര്‍, നേപ്പാളിന്‍റെ സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാനും ജൈവ വൈവിധ്യം സംരക്ഷിക്കാനുമായി 3.9 കോടി ഡോളര്‍, ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ 2.1 കോടി ഡോളര്‍ തുടങ്ങിയവയാണ് റദ്ദാക്കിയ വിദേശസഹായങ്ങളുടെ പട്ടികയില്‍ ഉള്ളത്.
ഡോജിന്‍റെ പ്രഖ്യാപനം വന്നതിന് പിന്നാലെ രാജ്യത്ത് ഇതേ ചൊല്ലി വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഒരു വിദേശ രാജ്യത്തിന്‍റെ ഇടപെടല്‍ അനുവദിക്കാനാകില്ലെന്നാണ് ബിജെപിയുടെ ആക്ഷേപം. തങ്ങള്‍ക്കല്ല ഇതിന്‍റെ ഗുണം കിട്ടിയിരിക്കുന്നതെന്നും കോണ്‍ഗ്രസിന്‍റെ പേരെടുത്ത് പറയാതെ അവര്‍ വിമര്‍ശനമുയര്‍ത്തി.
അതേസമയം ഇത്തരമൊരു ഫണ്ട് തന്‍റെ കാലത്ത് രാജ്യത്ത് എത്തിയിട്ടില്ലെന്ന പ്രസ്‌താവനയുമായി 2012ലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷിയും രംഗത്ത് എത്തി. ഇതേക്കുറിച്ച് വ്യക്തമായി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
ഇത്തരത്തില്‍ ഒരു ജനാധിപത്യത്തില്‍ വിദേശ ഇടപെടലുണ്ടായി എന്നത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണെന്ന് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ കുറിച്ചു.
Also Read:'ഇന്ത്യയിലെ തെരഞ്ഞെടുപ്പിന് അമേരിക്കയുടെ സഹായം'; അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്