ലോസ് ഏഞ്ചെലെസ്:പറന്നുയരുന്നതിനിടെ വിമാനത്തിന്‍റെ ടയര്‍ ഊരിവീണു. ലോസ് ഏഞ്ചൽസിൽ നിന്നും ടേക്ക് ഓഫ് ചെയ്‌ത യുണൈറ്റഡ് എയർലൈൻസിന്‍റെ ബോയിങ് 757-200 വിമാനത്തിന്‍റെ ലാൻഡിങ് ഗിയർ വീലാണ് ഊരിവീണത്. ചക്രം നഷ്‌ടമായതിന് പിന്നാലെയും യാത്ര തുടര്‍ന്ന വിമാനം ഡെൻവറിൽ സുരക്ഷിതമായി ലാൻഡ് ചെയ്‌തതായി എയർലൈൻ അധികൃതര്‍ അറിയിച്ചു.
പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈൻസ് വിമാനത്തിന്‍റെ ടയര്‍ ഊരിതെറിച്ചു!: വീഡിയോ - United Airlines Boeing Loses Wheel - UNITED AIRLINES BOEING LOSES WHEEL
യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ എന്ന് യുണൈറ്റഡ് എയർലൈൻസ് പ്രസ്‌താവനയിൽ പറഞ്ഞു.
United Airlines Boeing Plane (x@airlinevideos)
By PTI
Published : Jul 9, 2024, 10:15 AM IST
174 യാത്രക്കാരും 7 ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവവരും സുരക്ഷിതരാണെന്നാണ് എയര്‍ലൈൻ നല്‍കുന്ന വിവരം. ടേക്ക് ഓഫിനിടെ വിമാനത്തിന്‍റെ ടയര്‍ ഊരിവീഴാനുണ്ടായ കാരണം അന്വേഷിക്കുകയാണെന്നും എയര്‍ലൈൻ അധികൃര്‍ വ്യക്തമാക്കി.
Also Read:ടേക്ക് ഓഫിനിടെ വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചു ; അടിയന്തര ലാൻഡിങ്, ഒഴിവായത് വന്‍ ദുരന്തം