കേരളം

kerala

ETV Bharat / international

'ഇന്ത്യ അന്താരാഷ്‌ട്ര നിയമങ്ങളോട് പ്രതിജ്ഞാബദ്ധമാണ്'; നരേന്ദ്ര മോദിയെ പ്രശംസിച്ച് സെലന്‍സ്‌കി - India supports Ukraines sovereignty - INDIA SUPPORTS UKRAINES SOVEREIGNTY

യുക്രെയ്‌നിനുള്ള പിന്തുണയ്‌ക്ക് ഇന്ത്യക്ക് നന്ദി അറിയിച്ച് പ്രസിഡന്‍റ് വോളോഡിമര്‍ സെലന്‍സ്‌കി. ഇന്ത്യ നൽകിയ മാനുഷിക സഹായ പിന്തുണകൾക്ക് താൻ നന്ദിയുള്ളവനാണ്. എക്‌സിലൂടെയാണ് നന്ദി പ്രകടനം.

PRIME MINISTER NARENDRA MODI  Ukrainian Volodymyr Zelenskyy  മോദി സെലന്‍സ്‌കി കൂടിക്കാഴ്‌ച  യുക്രെയ്‌ന്‍ സന്ദര്‍ശിച്ച് മോദി
UKRAINE PRESIDENT VOLODYMYR ZELENSKYY (ETV Bharat)

By ANI

Published : Aug 24, 2024, 8:50 AM IST

കീവ്: യുക്രെയ്ൻ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പ്രസിഡന്‍റ് വോളോഡിമര്‍ സെലന്‍സ്‌കി. ഇന്ത്യ അന്താരാഷ്‌ട്ര നിയമങ്ങളോട് പ്രതിജ്ഞാബദ്ധമാണെന്നും കീവിന്‍റെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും പിന്തുണയ്ക്കുന്നുവെന്നതും ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

1992ൽ ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദർശനമായിരുന്നു ഇത്. യുദ്ധത്തിൽ കൊല്ലപ്പെട്ട യുക്രെയ്‌നിലെ കുട്ടികളെ മോദി ആദരിച്ചുവെന്നും പ്രസിഡന്‍റ് പറഞ്ഞു. ഈ യുദ്ധത്തിലുടനീളം ഇന്ത്യ നൽകിയ മാനുഷിക സഹായ പിന്തുണകൾക്ക് താൻ നന്ദിയുള്ളവനാണെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു സെലൻസ്‌കിയുടെ പ്രതികരണം.

എക്‌സിലെ പ്രതികരണം:ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ സന്ദർശിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം സ്ഥാപിച്ചതിന് ശേഷമുള്ള ആദ്യ സന്ദർശനമാണിത്. യുക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധത്തെ കുറിച്ചും നിലവിലെ സ്ഥിതിഗതികളെ കുറിച്ചും ചര്‍ച്ച നടത്തി. യുദ്ധത്തിനിരയായി മരിച്ച യുക്രെയ്‌നിലെ കുട്ടികള്‍ക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

ഈ യുദ്ധത്തിലുടനീളം ഇന്ത്യ നൽകിയ മാനുഷിക സഹായ പാക്കേജുകൾക്ക് ഞാൻ നന്ദിയുള്ളവനാണ്. ഇന്ത്യ അന്താരാഷ്ട്ര നിയമത്തോട് പ്രതിജ്ഞാബദ്ധമാണ്. നമ്മുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ഇന്ത്യ പിന്തുണയ്ക്കുന്നു. ഞങ്ങൾ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കുകയും പ്രസക്തമായ ഗ്രൂപ്പുകളിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. സമാധാന ചര്‍ച്ചകളില്‍ ഇന്ത്യയും പങ്കാളിയാണ്. ഇതെല്ലാം ഞങ്ങൾക്ക് ശുഭാപ്‌തി വിശ്വാസം നൽകുന്നു. കഴിയുന്നത്ര ആഗോള രാജ്യങ്ങൾ അന്താരാഷ്ട്ര നിയമത്തിന്‍റെ അടിസ്ഥാന മാനദണ്ഡങ്ങളിൽ തങ്ങളുടെ നിലപാട് വ്യക്തമായി പ്രകടിപ്പിക്കുകയും യുക്രെയ്ൻ സന്ദർശിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും സെലന്‍സ്‌കി എക്‌സില്‍ കുറിച്ചു.

രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയും യുക്രെയ്‌നും നാല് അന്തർ സർക്കാർ രേഖകളിൽ ഒപ്പുവച്ചു. ഞങ്ങൾ ഇന്ത്യയുമായി ഉഭയകക്ഷി അജണ്ടയും ചർച്ച ചെയ്‌തു. നാല് അന്തർ സർക്കാർ രേഖകളിൽ ഞങ്ങളുടെ പ്രതിനിധികൾ ഒപ്പുവച്ചു. തുടർ സൈനിക സാങ്കേതിക സഹകരണം ഉൾപ്പെടെയുള്ള സഹകരണത്തിന്‍റെ മറ്റ് മേഖലകളിലും കരാറുകളുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു.

യുക്രെയ്‌നിലെ സംഘർഷത്തിന് ചര്‍ച്ചകള്‍ മാത്രമാണ് പരിഹാരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സെലൻസ്‌കിയോട് ഉഭയകക്ഷി യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യ ഒരിക്കലും നിഷ്‌പക്ഷമായിരുന്നില്ല. ഞങ്ങൾ എപ്പോഴും സമാധാനത്തിന്‍റെ പക്ഷത്തായിരുന്നുവെന്നും പ്രധാനമന്ത്രി മോദി സെലൻസ്‌കിയോട് പറഞ്ഞു. സമാധാനത്തിന്‍റെയും പുരോഗതിയുടെയും പാതയിൽ സജീവമായ പങ്ക് വഹിക്കാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി മോദിയുടെ സന്ദർശന വേളയിൽ കാർഷിക, ഭക്ഷ്യ വ്യവസായ മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും യുക്രെയ്‌നും ഒപ്പുവച്ചു. 2024-2028ലെ ഉയർന്ന സ്വാധീനമുള്ള കമ്മ്യൂണിറ്റി വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ഇന്ത്യൻ ഹ്യുമാനിറ്റേറിയൻ ഗ്രാന്‍ഡ് അസിസ്റ്റൻസ് സംബന്ധിച്ച ധാരണാപത്രം, 2024-2028 സാംസ്‌കാരിക സഹകരണ പദ്ധതിക്കുള്ള ധാരണപത്രം എന്നിവയിലും ഇരുരാജ്യങ്ങളും ഒപ്പ് വച്ചു.

Also Read:സ്‌മൃതി മണ്ഡപത്തില്‍ കളിപ്പാട്ടം അര്‍പ്പിച്ചു, നിത്യശാന്തിക്കായി മൗനപ്രാര്‍ഥന; റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുക്രെയ്‌നിലെ കുട്ടികള്‍ക്ക് മോദിയുടെ ആദരാഞ്ജലി

ABOUT THE AUTHOR

...view details