തായ്‌പേയ് : തായ്‌വാന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് ചൈനയുടെ ഏഴ് സൈനിക വിമാനങ്ങളും അഞ്ച് നാവിക കപ്പലുകളും. പ്രാദേശിക സമയം ശനിയാഴ്‌ച രാവിലെ ആറ് മണി മുതല്‍ ഞായറാഴ്‌ച രാവിലെ ആറ് മണി വരെ ഇത് ഇവിടെ ഉണ്ടായിരുന്നുവെന്നും തായ്‌വാന്‍ പ്രതിരോധമന്ത്രാലയം വെളിപ്പെടുത്തുന്നു.
ചൈനയുടെ സൈനിക വിമാനം തായ്‌വാന്‍ കടലിടുക്കിന്‍റെ മീഡിയന്‍ ലൈന്‍ കടന്നതായി തായ്‌വാന്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കുന്നു. ഇത് തായ്‌വാന്‍റെ ദക്ഷിണ പശ്ചിമ വ്യോമ പ്രതിരോധ ഐഡന്‍റിഫിക്കേഷന്‍ മേഖലയില്‍ പ്രവേശിച്ചതായും അധികൃതര്‍ പറയുന്നു.
ചൈനയുടെ പ്രവൃത്തനങ്ങളുടെ പശ്ചാത്തലത്തില്‍ തായ്‌വാന്‍ അധികൃതര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. പ്രതിരോധ പട്രോള്‍ വിമാനങ്ങള്‍ തായ്‌വാന്‍ വിന്യസിച്ചിട്ടുണ്ട്.
Also Read:അതിര്‍ത്തിയില്‍ ചൈനീസ് യുദ്ധവിമാനങ്ങളും കപ്പലുകളും; നിരീക്ഷണം ശക്തമാക്കി തായ്‌വാൻ
മെയ് മാസത്തില്‍ ഇതുവരെ ചൈനയുടെ സൈനിക വിമാനങ്ങള്‍ 39 തവണയും നാവിക യാനങ്ങള്‍ 21 തവണയും അതിര്‍ത്തി ലംഘനം നടത്തിയതായും തായ്‌വാന്‍ വ്യക്തമാക്കുന്നു. 2020 സെപ്റ്റംബര്‍ മുതല്‍ ചൈന ഗ്രേസി സോണ്‍ തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ തുടങ്ങിയിരുന്നു. കൂടുതല്‍ സൈനിക വിമാനങ്ങളും നാവിക കപ്പലുകളും തായ്‌വാന് സമീപത്ത് നിന്ന് പ്രവര്‍ത്തനം നടത്തുന്നു. നേരിട്ട് സൈന്യത്തെ ഉപയോഗിക്കാതെ തങ്ങളുടെ അധീശത്വം ഉറപ്പിക്കാനുള്ള ഒരു രാജ്യത്തിന്‍റെ നടപടികളാണ് ഗ്രേസി സോണ്‍ തന്ത്രങ്ങള്‍ എന്ന് വിളിക്കുന്നത്.