കേരളം

kerala

ETV Bharat / international

അതിര്‍ത്തി ലംഘിച്ച് മീന്‍പിടിച്ചു; തമിഴ്‌നാട്ടില്‍ നിന്നുള്ള 22 മീന്‍പിടുത്തക്കാരെ ശ്രീലങ്ക പിടികൂടി - 22 TN Fishermen Jailed

അതിര്‍ത്തി ലംഘിച്ച് മീന്‍പിടിച്ച 22 പേരെ ശ്രീലങ്ക പിടികൂടി ജയിലിലടച്ചു. ഈ മാസം 22 വരെയാണ് കോടതി ഇവര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. ഇവരുടെ ബോട്ടുകളും മറ്റും നാവിക സേന പിടിച്ചെടുത്തു.

22 TN Fishermen Jailed  Sri Lankan Navy  Kankesanthurai Naval Camp  Neduntheevu
22 TN Fishermen Jailed till March 22nd in Sri Lanka for cross-border fishing

By ETV Bharat Kerala Team

Published : Mar 10, 2024, 10:11 PM IST

പുതുക്കോട്ടെ/ശ്രീലങ്ക: നെടുത്തീവിന് സമീപത്ത് നിന്ന് മീന്‍പിടിച്ച മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ സേന പിടികൂടി. 22 മീന്‍പിടുത്തക്കാരെയും ഇവരുടെ മൂന്ന് യന്ത്രവത്കൃത വള്ളങ്ങളും പിടിച്ചെടുത്തു(22 TN Fishermen Jailed).

കാരക്കല്‍, പുതുക്കോട്ടെ ജില്ലകളില്‍ നിന്ന് മീന്‍പിടിക്കാന്‍ അനുമതി ലഭിച്ചതോടെയാണ് ഇവര്‍ കഴിഞ്ഞ ദിവസം കടലില്‍ പോയത്(Sri Lankan Navy). കടലില്‍ പട്രോളിംഗ് നടത്തുകയായിരുന്ന നാവികസേനയാണ് ഇവരെ പിടികൂടിയത്. ഇവരെ കങ്കേശന്‍തുറൈ നാവിക ക്യാമ്പിലേക്ക് കൊണ്ടുപോയി( Kankesanthurai Naval Camp) ചോദ്യം ചെയ്‌തു. പിന്നീട് ഇവരെ പ്രാദേശിക കോടതിയില്‍ ഹാജരാക്കി. ഈ മാസം 22വരെ ഇവരെ ജയിലിലടയ്ക്കാന്‍ കോടതി ഉത്തരവിട്ടു( Neduntheevu).

Also Read: ശ്രീലങ്കയിലെ കച്ചത്തീവ് പള്ളിപ്പെരുന്നാള്‍ ബഹിഷ്‌ക്കരിച്ച് രാമേശ്വരത്തെ മത്സ്യത്തൊഴിലാളികള്‍; നിരാഹാര പ്രക്ഷോഭത്തിന് ആഹ്വാനം

ABOUT THE AUTHOR

...view details