പാരീസ്: ഫ്രാന്‍സിലെ നാഷണല്‍ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം ആരംഭിച്ചു. പ്രാദേശിക സമയം രാവിലെ 8 മുതല്‍ രാത്രി എട്ട് വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. നാഷണൽ അസംബ്ലിയിലേക്കുള്ള 577 അംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. കേവല ഭൂരിപക്ഷത്തിന് ഒരു പാർട്ടിക്ക് 289 സീറ്റുകളാണ് ആവശ്യം.
പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ സഖ്യത്തിന് 250 സീറ്റുകളാണ് നിലവിലുള്ളത്. അധികാരം നിലനിര്‍ത്താന്‍ മറ്റ് പാർട്ടികളുടെ കൂടെ പിന്തുണ ആവശ്യമാണ്. തിങ്കളാഴ്‌ച തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരും. കഴിഞ്ഞ ഞായറാഴ്‌ച നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിൽ, ഡൊയെൻ മറൈൻ ലെ പെന്നിന്‍റെ കീഴിൽ 28 കാരനായ ജോർദാൻ ബാർഡെല്ല നയിക്കുന്ന തീവ്ര വലതുപക്ഷ നാഷണലല്‍ റാലി (ആർഎൻ)യാണ് ലീഡ് നേടിയത്.