ദുബായ്/മസ്‌കറ്റ് :ഒമാൻ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞ് 13 ഇന്ത്യക്കാരടക്കം 16 പേരെ കാണാതായി. പ്രസ്റ്റീജ് ഫാൽക്കണ്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. റാസ് മദ്രാക്കയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ തെക്ക് കിഴക്കായി ദുക്ം തുറമുഖത്താണ് ടാങ്കർ മറിഞ്ഞത്.
രക്ഷാപ്രവർത്തനം സജീവമായി തുടരുന്നതായി ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്‍റര്‍ അറിയിച്ചു. 'പ്രസ്റ്റീജ് ഫാൽക്കണിന്‍റെ' ക്രൂവിൽ 13 ഇന്ത്യക്കാരും 3 ശ്രീലങ്കക്കാരും ഉൾപ്പെടുന്നുവെന്ന് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രസ്‌താവനയിൽ അറിയിച്ചത്. കപ്പലിലെ ജീവനക്കാരെ ആരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.