കേരളം

kerala

ETV Bharat / international

ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാർ; ട്രംപിനും ബൈഡനും നന്ദി പറഞ്ഞ് നെതന്യാഹു - NETANYAHU THANKS TO TRUMP BIDEN

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കാൻ സാധിച്ചതിൽ ഡൊണാൾഡ് ട്രംപിനും ജോ ബൈഡനും നന്ദി പറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു.

PRIME MINISTER BENJAMIN NETANYAHU  ISRAEL AND HAMAS CEASEFIRE  DONALD TRUMP JOE BIDEN  ISRAEL AND HAMAS DEAL
Israel PM Benjamin Netanyahu (@IsraeliPM)

By ETV Bharat Kerala Team

Published : Jan 16, 2025, 9:57 AM IST

ടെൽ അവീവ് : ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായും പ്രസിഡന്‍റ് ജോ ബൈഡനുമായും ചർച്ച നടത്തി. ചർച്ചയ്ക്കിടെ ബന്ദികളെ മോചിപ്പിക്കാൻ സഹായിച്ചതിന് നെതന്യാഹു അവരോട് നന്ദി പറഞ്ഞു. മാത്രമല്ല തങ്ങളുടെ എല്ലാ ബന്ദികളെയും മോചിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഗാസ തീവ്രവാദത്തിന്‍റെ ഒരു പറുദീസയായി മാറുന്നില്ലെന്ന് ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകിയതിന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ അദ്ദേഹം പ്രശംസിച്ചു. പ്രശ്‌നങ്ങളെ കുറിച്ച് ചർച്ച ചെയ്യാനും അവ പരിഹരിക്കുന്നതിനും ഉടൻ തന്നെ വാഷിങ്‌ടണിൽ കൂടിക്കാഴ്‌ച നടത്താൻ ഇരുനേതാക്കളും തീരുമാനിച്ചു.

'നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി താൻ സംസാരിച്ചു, ബന്ദികളുടെ മോചനം സാധ്യമാക്കിയതിനും അവരുടെ കുടുംബത്തിന്‍റെ ദുരിതം അവസാനിപ്പിക്കാൻ ഇസ്രയേലിനെ സഹായിച്ചതിനും അദ്ദേഹത്തിനോട് നന്ദി പറഞ്ഞു' -പ്രധാനമന്ത്രി നെതന്യാഹു എക്‌സിൽ കുറിച്ചു.

എല്ലാ ബന്ദികളെയും കഴിയുന്നത്രയും വേഗത്തിൽ തിരിച്ച് രാജ്യത്തെത്തിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഗാസ ഒരിക്കലും തീവ്രവാദത്തിന്‍റെ ഒരു പറുദീസയാകില്ലെന്ന് ഉറപ്പാക്കാൻ യുഎസ് ഇസ്രയേലുമായി ചേർന്ന് പ്രവർത്തിക്കുമെന്ന നിയുക്ത യുഎസ് പ്രസിഡന്‍റിന്‍റെ പ്രസ്‌താവനയെ അദ്ദേഹം പ്രശംസിച്ചു. ഇതും മറ്റ് പ്രധാന വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി ഇരുവരും വാഷിങ്‌ടണിൽ കൂടിക്കാഴ്‌ച നടത്താൻ തീരുമാനിച്ചു, എന്നും അദ്ദേഹം പോസ്‌റ്റിൽ കൂട്ടിച്ചേർത്തു.

ബന്ദിയാക്കൽ കരാർ ഇല്ലാതെയാക്കാനും ബന്ദികളെ വിട്ട് കിട്ടാനും പ്രസിഡന്‍റ് ബൈഡൻ നൽകിയ സഹായത്തിന് നെതന്യാഹു നന്ദി പറഞ്ഞു. 'യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി സംസാരിക്കുകയും ബന്ദിയാക്കൽ കരാർ ഇല്ലാതെയാക്കാനും ബന്ദികളെ വിട്ട് കിട്ടാനും അദ്ദേഹം ചെയ്‌തു തന്ന സഹായങ്ങൾക്ക് നന്ദി പറയുകയും ചെയ്‌തു' എന്നും നെതന്യാഹു എക്‌സിൽ കുറിച്ചു.

ഇസ്രയേലും ഹമാസും വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചതായി പുറത്തുവന്ന റിപ്പോർട്ടുകളെത്തുടർന്ന്, വൈറ്റ് ഹൗസിലേക്ക് മടങ്ങുന്നതിന് മുമ്പ് തന്നെ വലിയ മാറ്റത്തിനാണ് താൻ സാക്ഷ്യം വഹിക്കുന്നതെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. തന്‍റെ ഭരണകൂടം പൂർണമായും അധികാരത്തിൽ വന്നുകഴിഞ്ഞാൽ അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'വളരെ നാളത്തെ ചർച്ചകൾക്കൊടുവിലാണ് ഗാസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചത്. തന്‍റെ ഭരണകൂടം സമാധാനം തേടുകയും എല്ലാ അമേരിക്കക്കാരുടെയും സഖ്യകക്ഷികളുടെയും സുരക്ഷ ഉറപ്പാക്കാൻ കരാറുകൾ ചർച്ച ചെയ്യുകയും ചെയ്യുമെന്ന് ഇതിലൂടെ ലോകത്തെ താൻ അറിയിക്കുകയാണ്. മാത്രമല്ല ബന്ദികൾ അവരുടെ കുടുംബങ്ങളുമായും പ്രിയപ്പെട്ടവരുമായും വീണ്ടും ഒന്നിക്കാൻ നാട്ടിലേക്ക് മടങ്ങുന്നതിൽ എനിക്ക് സന്തോഷമുണ്ട്' എന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ അദ്ദേഹം കുറിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വൈറ്റ് ഹൗസിൽ പോലും ഇല്ലാതിരുന്നിട്ടും നമ്മൾ വളരെയധികം നേട്ടങ്ങൾ കൈവരിച്ചു. തന്‍റെ ഭരണകൂടത്തിന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ കൂടുതൽ വിജയങ്ങൾ ഉറപ്പാക്കാൻ കഴിയുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ലോകത്ത് സമാധാനമാണ് ആവശ്യമെന്നും അതിനെ മാത്രമാണ് താൻ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെടിനിർത്തൽ കരാർ നിലവിൽ വരുന്നതോടെ, ഗാസ ഇനി ഒരിക്കലും തീവ്രവാദികളുടെ സുരക്ഷിത താവളമാകാതിരിക്കാൻ ഡോണാൾഡ് ട്രംപിന്‍റെ മിഡിൽ ഈസ്‌റ്റ് പ്രതിനിധി സ്‌റ്റീവ് വിറ്റ്‌കോഫ് ശ്രമിക്കുമെന്നും ദേശീയ സുരക്ഷ സംഘം ഇസ്രയേലുമായും സഖ്യകക്ഷികളുമായും അടുത്ത് പ്രവർത്തിക്കുന്നത് തുടരുമെന്നും ട്രംപ് അറിയിച്ചു.

ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ, ബന്ദികളെ മോചിപ്പിക്കല്‍ കരാർ സംബന്ധിച്ച വിജയകരമായ ചർച്ചകൾ വിജയം കണ്ടുവെന്ന് ബുധനാഴ്‌ച (ജനുവരി 15) ബൈഡൻ പ്രഖ്യാപിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായി ക്രമീകരിച്ച ഈ കരാറിൽ സമ്പൂർണ വെടിനിർത്തൽ, ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കൽ, ആദ്യ ഘട്ടത്തിൽ അമേരിക്കക്കാർ ഉൾപ്പെടെയുള്ള ബന്ദികളെ മോചിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നു.

'ഈ കരാറിലേക്കുള്ള വഴി എളുപ്പമായിരുന്നില്ല. പതിറ്റാണ്ടുകളായി ഞാൻ വിദേശനയത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇതുവരെ ഞാൻ അനുഭവിച്ചതിൽ വച്ച് ഏറ്റവും കഠിനമായ ചർച്ചകളിൽ ഒന്നാണിത്. അമേരിക്കയുടെ പിന്തുണയോടെ ഹമാസിനുമേൽ ഇസ്രയേൽ ചെലുത്തിയ സമ്മർദം മൂലമാണ് നമ്മൾ ഈ ഘട്ടത്തിലെത്തിയത്' എന്ന് ബൈഡൻ പറഞ്ഞിരുന്നു.

Also Read:ഗാസയില്‍ ആശ്വാസം, വെടിനിര്‍ത്താന്‍ ഇസ്രയേലും ഹമാസും; കരാര്‍ ജനുവരി 19 മുതല്‍ പ്രാബല്യത്തില്‍

ABOUT THE AUTHOR

...view details