സിഡ്‌നി:ഓസ്‌ട്രേലിയയിലെസിഡ്‌നിയിലെ ഷോപ്പിങ് സെന്‍ററില്‍ അഞ്ച് പേരെ കുത്തിക്കൊന്ന് അക്രമി. ആക്രമണത്തിൽ പിഞ്ചു കുഞ്ഞിനടക്കം നിരവധി പേർക്ക് പരിക്കേറ്റു. നഗരത്തിന്‍റെ കിഴക്കൻ പ്രാന്തപ്രദേശത്തുള്ള ബോണ്ടി ജങ്ഷനിലെ വെസ്‌റ്റ്ഫീൽഡ് ഷോപ്പിങ് സെന്‍ററിനുള്ളിലാണ് ഒരാൾ അക്രമം അഴിച്ചുവിട്ടത്.
പ്രതി ഒമ്പത് പേരെയോളം കുത്തിയതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് അക്രമിയെ പൊലീസ് വെടി വെച്ച് കൊന്നു. പരിക്കേറ്റവരുടെ ആരോഗ്യ നിലയെക്കുറിച്ച് വ്യക്തമായ വിവരം പുറത്ത് വന്നിട്ടില്ല. മരിച്ച അക്രമിയുടെ വ്യക്തിഗത വിവരം ലഭിച്ചിട്ടില്ലെന്ന് ന്യൂ സൗത്ത് വെയിൽസ് അസിസ്‌റ്റന്‍റ് പൊലീസ് കമ്മീഷണർ ആന്‍റണി കുക്ക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.