ന്യൂഡല്‍ഹി:ഖാലിസ്ഥാന്‍ ഭീകരതയില്‍ ശക്തമായ ആശങ്ക പങ്ക് വച്ച് ഇന്ത്യ. ഇതൊരു സംഘടിത കുറ്റകൃത്യമാണെന്നും സാമ്പത്തിക ഭീകരതയാണെന്നു ഇന്ത്യ അമേരിക്കന്‍ ഹോംലാന്‍റ് സെക്യുരിറ്റിയുമായുള്ള യോഗത്തില്‍ ചൂണ്ടിക്കാട്ടി(Khalistani Terrorism).
ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ഭല്ല അമേരിക്കന്‍ ആഭ്യന്തര ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റി കൊനെഗല്ലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആശങ്കകള്‍ പങ്കിട്ടത്. ഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ ഭീകരതയും തീവ്രമായ ആക്രമണോത്സുകതയും സംബന്ധിച്ച ആശങ്കകള്‍ പങ്കിട്ടതായി ഉന്നത ഉദ്യോഗസ്ഥന്‍ ഇടിവി ഭാരതിനോട് വെളിപ്പെടുത്തി. മയക്കുമരുന്ന് കടത്ത്, സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയും ചര്‍ച്ച ചെയ്‌തു (US).
ഖാലിസ്ഥാന്‍ ഭീകരത സംബന്ധിച്ച് യോഗത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കി. ഇന്ത്യയുടെ സുരക്ഷയെ അട്ടിമറിക്കാന്‍ വിദേശമണ്ണ് ഇത്തരക്കാര്‍ ഉപയോഗിക്കുന്നുവെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി(India).
സുരക്ഷാരംഗത്തും ഭീകര വിരുദ്ധ പോരാട്ടങ്ങളിലും ഇരുരാജ്യങ്ങളുടെയും സഹകരണം സംബന്ധിച്ച ചര്‍ച്ചകളുമുണ്ടായി. ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തിന്‍റെ അടിസ്ഥാനഘടകവും ഇത് തന്നെയാണ്. ഭീകരതയെ അമര്‍ച്ച ചെയ്യാനും ആക്രമകാരിയായ തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാനും മയക്കുമരുന്ന കടത്ത് തടയാനും സംഘടിത കുറ്റകൃത്യത്തിനെതിരെയും സുരക്ഷിത യാത്രയ്ക്കായും ഒന്നിച്ച് ചെയ്യാനാകുന്ന നടപടികളെക്കുറിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്‌തു.