ടോക്കിയോ (ജപ്പാൻ):ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയില്‍ നിന്ന് നാലാം സ്ഥാനത്തേക്കിറങ്ങി ജപ്പാന്‍. അപ്രതീക്ഷിതമായെത്തിയ സാമ്പത്തിക മാന്ദ്യമാണ് ജപ്പാനെ പ്രതിസന്ധിയിലാക്കിയതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു (Japan In Recession, Loses Third Largest Economy Tag To Germany). ഇതോടെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ജർമനി കയറിവന്നു.
സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ ജപ്പാനിലെ വാര്‍ഷിക മൊത്ത ആഭ്യന്തര ഉത്പാദനം 1.6ലേയ്ക്കാണ് താഴ്ന്നത്. കഴിഞ്ഞ ഏപ്രിലില്‍ നടപ്പിലാക്കിയ വില്‍പന നികുതി വര്‍ധനവിനെതുടര്‍ന്ന് രണ്ടാം പാദത്തില്‍ ജിഡിപി 7.3 ശതമാനത്തിലെത്തിയിരുന്നു. ആഭ്യന്തര ഉപഭോഗവും കയറ്റുമതിയും കുറഞ്ഞതിനെതുടര്‍ന്ന് വളര്‍ച്ച 2.1 ശതമാനമാകുമെന്നായിരുന്നു പ്രവചനം. 5 ശതമാനത്തില്‍നിന്ന് എട്ട് ശതമാനമായാണ് കഴിഞ്ഞ ഏപ്രിലില്‍ വില്‍പന നികുതി വര്‍ധിപ്പിച്ചത്.