ജറുസലേം: കഴിഞ്ഞ നാല് ദിവസത്തിനിടെ 250 ഓളം ഹിസ്ബുള്ള അംഗങ്ങളെ ആക്രമിച്ച് കൊലപ്പെടുത്തിയതായി ഇസ്രയേൽ. രണ്ടായിരത്തോളം ആക്രമണങ്ങളെ ചെറുത്തതായും ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. കൊലപ്പെടുത്തിയ ഹിസ്ബുള്ള അംഗങ്ങളില്‍ അഞ്ച് ബറ്റാലിയൻ കമാൻഡർമാരും 10 കമ്പനി കമാൻഡർമാരും ആറ് പ്ലാറ്റൂൺ കമാൻഡർമാരും ഉൾപ്പെടുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇസ്രയേൽ വ്യോമസേനയും മുൻകരുതൽ ആക്രമണങ്ങൾ നടത്തുന്നുണ്ടെന്ന് ഐഡിഎഫ് വ്യക്തമാക്കി. സമൂഹമാധ്യമമായ എക്‌സിലാണ് ഐഡിഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഹിസ്‌ബുള്ള നേതാക്കളെ ലക്ഷ്യമിട്ട് ലബനനില്‍ ഇസ്രയേല്‍ കടുത്ത ആക്രമണം തുടരുകയാണ്.
ഇതിനിടെ കഴിഞ്ഞ ബുധനാഴ്‌ച ഇറാന്‍ ഇസ്രയേലില്‍ മിസൈലാക്രമണം നടത്തിയിരുന്നു. ഹമാസ്, ഹിസ്ബുള്ള, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) നേതാക്കളെ ഇസ്രയേൽ കൊലപ്പെടുത്തിയതിന് മറുപടിയായി 180-ഓളം ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിന് നേരെ തൊടുത്തുവിട്ടതായാണ് ഇറാൻ അറിയിച്ചത്. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ഇസ്രയേലിന്‍റെ വടക്ക് ഭാഗത്തുനിന്നും ഹമാസ് ഇസ്രയേലിന്‍റെ തെക്ക് അതിർത്തിയിൽ നിന്നും ആക്രമണം നടത്തിയതോടെ ഇസ്രയേല്‍ സമ്മര്‍ദ്ദത്തിലായിരുന്നു.
Also Read:'അമേരിക്ക പേപ്പട്ടി, ഇസ്രയേല്‍ രക്തരക്ഷസ്, പോരാട്ടം തുടരും': അയത്തുള്ള അലി ഖമേനി