ആഗോളതലത്തില്‍ നിരവധി സംഭവ വികാസങ്ങള്‍ക്കാണ് ഈ വര്‍ഷം സാക്ഷ്യം വഹിച്ചത്. പശ്ചിമേഷ്യ യുദ്ധക്കളമായതും അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ ട്രംപ് വിജയിച്ചതും ഉള്‍പ്പെടെ ലോകം ഉറ്റുനോക്കിയ നിരവധി സംഭവ വികാസങ്ങള്‍ ഈ വര്‍ഷം അരങ്ങേറി.
ലോകത്ത് നടന്ന സുപ്രധാന തെരഞ്ഞെടുപ്പുകളും, ഇസ്രയേലും ഹമാസും ഇറാനും യുദ്ധമുഖത്ത് എത്തിയതും, ഇറാനും പാക്കിസ്ഥാനും അതിർത്തി കടന്നുള്ള ആക്രമണങ്ങള്‍ നടത്തിയതും, ഇന്ത്യയും ചൈനയും തമ്മിലുള്ള പിന്മാറ്റ കരാറും, ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് നാടുവിട്ടതും, ഹജ്ജ് തീർഥാടനത്തിനിടെ കൊടും ചൂടിൽ 1,300 ലധികം തീര്‍ഥാടകര്‍ മരിച്ചതും ഈ വര്‍ഷത്തെ പ്രധാനപ്പെട്ട സംഭവങ്ങളാണ്. എന്തൊക്കെയാണ് ആഗോളതലത്തിലെ പ്രധാന സംഭവ വികാസങ്ങളെന്ന് വിശദമായി അറിയാം.
ലോകത്ത് നടന്ന സുപ്രധാന തെരഞ്ഞെടുപ്പുകൾ
- ജനുവരി 7–2024: ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ്: ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് തുടർച്ചയായി നാലാം തവണയും വിജയിച്ചു. പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനും വോട്ടിങ് ശതമാനത്തിലെ വലിയ ഇടിവിനും പിന്നാലെ ഷെയ്ഖ് ഹസീന വീണ്ടും വിജയിച്ചു.
- ജനുവരി 13-2024: തായ്‌വാൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെ ലായ് ചിംഗ്-ടെ 40% വോട്ടിന് വിജയിച്ചു.
- ഫെബ്രുവരി 8-2024 : പാകിസ്ഥാൻ പൊതുതെരഞ്ഞെടുപ്പ്: നിരോധിത രാഷ്ട്രീയ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിലെ അംഗങ്ങള്‍ ദേശീയ അസംബ്ലിയിൽ നിരവധി സീറ്റുകൾ നേടി.
- ഫെബ്രുവരി 11-2024: ഫിന്നിഷ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ഫിന്നിഷ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ അലക്‌സാണ്ടർ സ്റ്റബ് തെരഞ്ഞെടുക്കപ്പെട്ടു.
- ഫെബ്രുവരി 14-2024: ഇന്തോനേഷ്യൻ പൊതുതെരഞ്ഞെടുപ്പ്: പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പ്രബോവോ സുബിയാന്‍റോ വിജയിച്ചു, ലെജിസ്ലേറ്റീവ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് സ്ട്രഗിൾ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി.
- മാർച്ച് 15–17–2024: റഷ്യൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: നിലവിലെ വ്‌ളാഡിമിർ പുടിൻ അഞ്ചാം തവണയും വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.
- ജൂലൈ 4 - 2024 : ബ്രിട്ടൻ പൊതുതെരഞ്ഞെടുപ്പ്: ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ വൻ വിജയത്തോട് അധികാരത്തിലെത്തി, 14 വർഷത്തിന് ശേഷം ലേബര്‍ പാര്‍ട്ടിയുടെ തിരിച്ചുവരവ്.
- ജൂലൈ 5 - 2024: ഇറാനിയൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: മസൂദ് പെസെഷ്‌കിയാൻ ഇറാന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.
- ജൂലൈ 7 – 2024 : ഫ്രഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ്: ഇടതു പക്ഷ ന്യൂ പോപ്പുലർ ഫ്രണ്ട് ദേശീയ അസംബ്ലിയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടി, തീവ്ര വലതുപക്ഷ ദേശീയ റാലിയുടെ ആദ്യ റൗണ്ട് വിജയത്തെ അട്ടിമറിച്ചു, പക്ഷേ ഇടതുപക്ഷത്തിന് ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടാനായില്ല.
- 2024 : ദക്ഷിണാഫ്രിക്കൻ പൊതുതെരഞ്ഞെടുപ്പ്: ദക്ഷിണാഫ്രിക്കയുടെ ജനാധിപത്യ ചരിത്രത്തിൽ ആദ്യമായി ഭൂരിപക്ഷം നേടുന്നതിൽ ANC പാർട്ടി പരാജയപ്പെട്ടു.
- സെപ്റ്റംബർ 21 – 2024: ശ്രീലങ്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ശ്രീലങ്കൻ പ്രസിഡന്‍റായി ഇടതുനേതാവ് അനുര കുമാര ദിസനായകെ തെരഞ്ഞെടുക്കപ്പെട്ടു, ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി രണ്ടാം റൗണ്ട് വോട്ടെണ്ണൽ നടന്നു.
- നവംബർ 5 : 2024 അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥി ഡൊണാൾഡ് ട്രംപ് വിജയിച്ചു, 1892 ലെ ഗ്രോവർ ക്ലീവ്‌ലാൻഡിന് ശേഷം രണ്ടാമതും അമേരിക്കൻ പ്രസിന്‍റായെന്ന നേട്ടം ട്രംപ് സ്വന്തമാക്കി.
തീക്കളമായി പശ്ചിമേഷ്യ; യുദ്ധമുഖത്ത് ഇസ്രയേലും ഹമാസും ഇറാനും
- ഫെബ്രുവരി 29 - ഇസ്രയേൽ-ഹമാസ് യുദ്ധം: ഇസ്രയേൽ പ്രതിരോധ സേനയുടെ സൈനികർ ഗാസ നഗരത്തിൽ ഒരു ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയും നൂറിലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്‌തു, യുദ്ധത്തിൽ കൊല്ലപ്പെട്ട പലസ്‌തീനികളുടെ എണ്ണം 30,000 കവിഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്‌ത്രീകളും കുട്ടികളുമാണ്.
- ഏപ്രിൽ 13 - സിറിയയിലെ ഒരു ഇറാനിയൻ എംബസി വളപ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍റെ റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ (IRGC) നിരവധി ഉന്നത കമാൻഡർമാരെ കൊല്ലപ്പെട്ടു. ഇതിന് പ്രതികാരമായി 300 ഓളം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ ഇസ്രയേലിനെതിരെ ആക്രമണം നടത്തി.
- ഏപ്രിൽ 19 - ഇറാനിയൻ പ്രദേശമായ ഇസ്ഫഹാനിൽ ഇസ്രയേല്‍ ആക്രമണം നടത്തി
- മെയ് 10: ഐക്യരാഷ്ട്ര പൊതുസഭ പലസ്‌തീൻ രാജ്യത്തിന് അംഗരാജ്യങ്ങൾക്കിടയിൽ ഇരിക്കാനുള്ള അവകാശം നൽകാനുള്ള പ്രമേയം പാസാക്കി.
- 2024 സെപ്റ്റംബർ 10ന് നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ അടുത്ത സെഷനിൽ ഇത് പ്രാബല്യത്തിൽ വന്നു.
- മെയ് 28 - സ്പെയിൻ, അയർലൻഡ്, നോർവേ എന്നീ രാജ്യങ്ങള്‍ പലസ്‌തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു.
- ജൂലൈ 13: തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്‍റെ ഉന്നത സൈനിക കമാൻഡർ മുഹമ്മദ് ദയിഫ് കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഖാൻ യൂനിസിന് പടിഞ്ഞാറ് ഇസ്രയേൽ നിയുക്ത "സേഫ് സോൺ" ആയ അൽ-മവാസിയിൽ 90 പേരെങ്കിലും കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത ആക്രമണത്തിലാണ് ദയിഫ് കൊല്ലപ്പെട്ടത്.
- ജൂലൈ 31- ഹമാസിന്‍റെ രാഷ്ട്രീയ നേതാവ് ഇസ്‌മായിൽ ഹനിയയെ ടെഹ്‌റാനിലെ വസതിയിൽ വച്ച് കൊലപ്പെടുത്തി.
- സെപ്‌തംബർ 17-18 - ഹിസ്ബുള്ളയുടെ സംഘം ഉപയോഗിച്ചിരുന്ന പേജറുകളും വാക്കി-ടോക്കികളും രണ്ട് വൻ സൈബർ ആക്രമണങ്ങളിൽ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് 32 പേർ കൊല്ലപ്പെടുകയും 3,200-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത്. ഇസ്രയേൽ ആണ് ഇതിനുപിന്നിലെന്നാണ് ആരോപണം.
- സെപ്‌തംബർ 23 - 2006 ന് ശേഷം ഹിസ്ബുള്ളയും ഇസ്രയേലും ഏറ്റവും വലിയ സംഘർഷം ഉണ്ടായി, ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 569 പേർ കൊല്ലപ്പെടുകയും 1,835 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
- സെപ്‌തംബർ 27 - ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ സെൻട്രൽ ആസ്ഥാനത്ത് ഇസ്രയേൽ വ്യോമസേന ബോംബാക്രമണം നടത്തി, ഹിസ്ബുള്ള നേതാവ് ഹസൻ നസ്റുള്ള ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു.
- ഒക്ടോബർ 1 : ഹിസ്ബുള്ളയ്‌ക്കെതിരായ പോരാട്ടം വ്യാപിപ്പിച്ച് ഇസ്രയേൽ പ്രതിരോധ സേന തെക്കൻ ലെബനൻ ആക്രമിച്ചു.
- ഒക്‌ടോബർ 1: ഹനിയ, നസ്‌റുള്ള, നിൽഫോറൗഷാൻ എന്നിവരുടെ കൊലപാതകത്തിന് മറുപടിയായി ഇറാൻ 180 ഓളം ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിലേക്ക് വിക്ഷേപിച്ചു.
- ഒക്‌ടോബർ 16 - ഹമാസിന്‍റെ നേതാവ് യഹ്‌യ സിൻവാർ റഫയിൽ ഇസ്രയേൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
- ഒക്‌ടോബർ 26: ഇറാനിൽ ഒരു വലിയ മിസലൈാക്രമണം ഇസ്രയേൽ നടത്തി. നിരവധി പ്രദേശങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞു, തുടർന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ഇറാനിയൻ മിസൈൽ നിർമ്മാണ കേന്ദ്രം തകർന്നതായി സൂചന നൽകി. ആക്രമണത്തിൽ ഒരു സാധാരണക്കാരനും നാല് സൈനികരും കൊല്ലപ്പെട്ടതായി ഇറാൻ സൈന്യം അറിയിച്ചു.
- നവംബർ 21: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ നടന്ന യുദ്ധക്കുറ്റങ്ങളുടെ ആരോപണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മുൻ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ്, ഹമാസ് സൈനിക നേതാവ് മുഹമ്മദ് ദയിഫ് എന്നിവർക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
- നവംബർ 26 - ലെബനനിലെ ഹിസ്ബുള്ളയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ വെടിനിർത്തൽ കരാർ അംഗീകരിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു.
- ജനുവരി 24 - 2024: കൊറോചാൻസ്കി ഇല്യൂഷിൻ Il-76 വിമാനാപകടം: 65 ഉക്രേനിയൻ യുദ്ധത്തടവുകാരെയും ആറ് ക്രൂ അംഗങ്ങളെയും മൂന്ന് ഗാർഡുകളെയും വഹിച്ചുകൊണ്ടുള്ള ഒരു റഷ്യൻ ഇല്യുഷിൻ Il-76 സൈനിക വിമാനം, ഉക്രേനിയൻ അതിർത്തിക്കടുത്തുള്ള റഷ്യയിലെ കൊറോചാൻസ്‌കി ജില്ലയിൽ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.
- ഓഗസ്റ്റ് 11 - റഷ്യയുടെ പടിഞ്ഞാറൻ കുർസ്ക് ഒബ്ലാസ്റ്റിനുള്ളിൽ ഉക്രേനിയൻ സൈന്യം അതിർത്തി കടന്നുള്ള ആക്രമണം നടത്തുകയാണെന്ന് പ്രസിഡനന്‍റ് വോളോഡിമർ സെലെൻസ്‌കി പ്രഖ്യാപിച്ചു. മേഖലയിൽ നിന്ന് 76,000 പേരെ ഒഴിപ്പിച്ചതായി റഷ്യ അറിയിച്ചു.
- 2024 ഒക്ടോബർ-നവംബർ: യുഎസ്, ഉക്രെയ്ൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ നവംബർ പകുതിയോടെ റഷ്യയിൽ 10,000 ഉത്തരകൊറിയൻ സേനകളുണ്ടെന്ന് വ്യക്തമാക്കുന്നു.
- നവംബർ 18: റഷ്യയെ ഉത്തരകൊറിയൻ സൈന്യം പിന്തുണയ്‌ക്കുന്നതിനാല്‍ റഷ്യയില്‍ അത്യാധുനിക അമേരിക്കൻ ആയുധങ്ങൾ (യുഎസ് നിർമ്മിത ആർമി ടാക്ടിക്കൽ മിസൈൽ സിസ്റ്റംസ് (ATACMS) ഉപയോഗിക്കാൻ ഉക്രെയ്‌ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ അനുമതി നല്‍കി.
- നവംബർ 21: റഷ്യ ആദ്യമായി ഉക്രെയ്‌നിലേക്ക് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) തൊടുത്തുവിട്ടു.
- ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് വാർ (ഐഎസ്ഡബ്ല്യു) യുടെ നവംബർ വരെയുള്ള കണക്കു അനുസരിച്ച്, റഷ്യ 2023ലേക്കാള്‍ ആറിരട്ടി ഭൂപ്രദേശം 2024ൽ പിടിച്ചെടുത്തിട്ടുണ്ട്. ഈ വർഷം ഇതുവരെ മോസ്കോയുടെ സേന ഏകദേശം 2,700 ചതുരശ്ര കിലോമീറ്റർ ഉക്രേനിയൻ പ്രദേശം പിടിച്ചെടുത്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു, 2023 ൽ ഇത് വെറും 465 ചതുരശ്ര കിലോമീറ്ററായിരുന്നു, ആറിരട്ടി വർദ്ധനവാണ് ഉണ്ടായത്.
അതിർത്തി കടന്നുള്ള ആക്രമണങ്ങളുമായി ഇറാനും പാക്കിസ്ഥാനും
- ജനുവരി 16 - ഇറാനിയൻ ബലൂച് തീവ്രവാദി സംഘടനയായ ജെയ്‌ഷ് ഉൾ-അദ്ലിനെ ലക്ഷ്യം വച്ചതായി അവകാശപ്പെട്ട് ഇറാൻ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയ്ക്കുള്ളിൽ നിരവധി മിസൈലുകളും ഡ്രോൺ ആക്രമണങ്ങളും നടത്തി.
- ജനുവരി 18 - ഇറാനിലെ സിസ്താനിലും ബാലുചെസ്താൻ പ്രവിശ്യയിലും പാകിസ്ഥാൻ തിരിച്ചടിച്ചു.
ഇന്ത്യയും ചൈനയും തമ്മിലുള്ള പിന്മാറ്റ കരാര്‍