ടെൽ അവീവ് :മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകൾ തൊടുത്തുവിട്ടതായി റിപ്പോര്‍ട്ട്. വ്യാഴാഴ്‌ച രാത്രിയോടെയാണ് ആക്രമണമുണ്ടായതെന്ന് ഇസ്രയേൽ പ്രതിരോധ സേനയെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു. അഞ്ച് റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് കടന്നതായും ഐഡിഎഫ് അറിയിച്ചു. എന്നാല്‍ ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, തെക്കൻ ലെബനനിലെ യാറ്ററിൽ ഒരു ഹിസ്ബുള്ള റോക്കറ്റ് ലോഞ്ചർ ഇസ്രയേൽ സൈന്യം തകര്‍ത്താതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്‌തു.
ലെബനൻ ഗ്രാമമായ ചാമയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് വടക്കൻ അതിർത്തിയായ മെറ്റ്‌സുബയിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ചതെന്ന് ഹിസ്ബുള്ള അറിയിച്ചു. ചാമയിലെ ആക്രമണത്തിൽ നാല് സിറിയക്കാർ കൊല്ലപ്പെടുകയും നിരവധി ലെബനീസ് സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്‌തിയിരുന്നു.