ടെൽ അവീവ് : ഇസ്രയേലിൽ ബസുകളിൽ സ്‌ഫോടന പരമ്പര. നിർത്തിയിട്ടിരുന്ന മൂന്ന് ബസുകളിലാണ് സ്‌ഫോടനം നടന്നത്. ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി ഇസ്രയേൽ പൊലീസ് അറിയിച്ചു. ടെൽ അവീവിന് തെക്ക് ബാറ്റ് യാമിലാണ് സംഭവം. സ്‌ഫോടനത്തിൽ ആളപായമില്ല എന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
സ്‌ഫോടനത്തെ തുടർന്ന് ജനങ്ങളോട് ജാഗ്രതപാലിക്കാൻ അധികൃതർ നിർദേശം നൽകി. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ എല്ലാ ബസുകളും ട്രെയിനുകളും ലൈറ്റ് റെയിൽ ട്രെയിനുകളും താത്‌കാലികമായി നിർത്തിവച്ചതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക