കേരളം

kerala

ETV Bharat / international

യൂ ട്യൂബിനെ എലോണ്‍ മസ്‌ക് വീഴ്‌ത്തുമോ? ദൈര്‍ഘ്യമുള്ള വീഡിയോകള്‍ എക്‌സില്‍ അപ്‌ലോഡ് ചെയ്യാനാകുമോ?

എക്‌സിനെ എല്ലാ ഫീച്ചേഴ്‌സുമുള്ള ഒരു എവരിതിങ് ആപ്പ് എന്ന നിലയിലേക്ക് എത്തിക്കുകയാണ് ഇലോൺ മസ്‌കിന്‍റെ ലക്ഷ്യം.

Elon Musk  X Starts Streaming For Videos  ദൈർഘ്യമേറിയ വീഡിയോ സ്ട്രീമിംഗ്  എലോൺ മസ്‌ക്
Elon Musk's X To Start Streaming Service For Long-Form Videos

By ETV Bharat Kerala Team

Published : Mar 9, 2024, 3:51 PM IST

ഹൈദരാബാദ് : യൂട്യൂബുമായി കൊമ്പുകോർക്കാനൊരുങ്ങി സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ എക്‌സ് (X). ആമസോൺ, സാംസങ് ഉപയോക്താക്കൾക്കായി ഒരു ടിവി ആപ്പ് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് എലോൺ മസ്‌കിന്‍റെ എക്‌സ്. സ്‌മാർട്ട് ടിവി സ്‌ക്രീനുകളിൽ ദൈർഘ്യമേറിയ വീഡിയോകൾ കാണാൻ കഴിയുന്ന ഒരു സ്ട്രീമിംഗ് സേവനം എക്‌സ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതായി എലോൺ മസ്‌ക് തന്നെയാണ് അറിയിച്ചത്. ഇത് ഉടൻ പ്രാവര്‍ത്തികമാകുമെന്നും മസ്‌ക് പറഞ്ഞു.

ഡോജ് ഡിസൈനർ എന്ന പേരിലുള്ള ഒരു ഉപയോക്താവിൻ്റെ എക്‌സിലെ പോസ്റ്റിന് മറുപടി നൽകിയാണ് എലോൺ മസ്‌ക് കാര്യം വെളിപ്പെടുത്തിയത്. "നിങ്ങളുടെ പ്രിയപ്പെട്ട എക്‌സ് വഴി ദൈർഘ്യമേറിയ വീഡിയോകൾ ഉടൻ തന്നെ നിങ്ങളുടെ സ്‌മാര്‍ട്ട് ടിവികളിൽ നേരിട്ട് കാണാനാകും." എന്നായിരുന്നു എലോൺ മസ്‌കിന്‍റെ കമന്‍റ്. "ആളുകൾക്ക് അവരുടെ വലിയ സ്‌ക്രീൻ ടിവിയിൽ സുഖമായി ദൈർഘ്യമേറിയ വീഡിയോകൾ കാണാൻ കഴിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു," മസ്‌ക് എക്‌സിൽ പോസ്റ്റ് ചെയ്‌തു (Elon Musk's X To Start Streaming Service For Long-Form Videos).

എക്‌സിനെ എല്ലാ ഫീച്ചേഴ്‌സുമുള്ള ഒരു എവരിതിങ് ആപ്പ് എന്ന നിലയിലേക്ക് എത്തിക്കുകയാണ് എലോൺ മസ്‌കിന്‍റെ ലക്ഷ്യം. എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്ന ഒരു സൂപ്പര്‍ എവരിതിങ് ആപ്പ് ആക്കി എക്‌സിനെ മാറ്റി എടുക്കുമെന്ന് എലോൺ മസ്‌ക് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. സ്‌മാർട്ട് ടിവി സ്‌ക്രീനുകളിൽ ദൈർഘ്യമേറിയ വീഡിയോകൾ കാണാൻ കഴിയുന്ന ഒരു സ്ട്രീമിംഗ് സേവനം ആരംഭിക്കുന്നതിലൂടെ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ടെസ്‌ലയുടെയും സ്പേസ് എക്‌സിന്‍റെയും തലപ്പത്തു നില്‍ക്കുന്ന എലോൺ മസ്‌ക്.

അതേസമയം ഒരു വീഡിയോ പ്ലാറ്റ്‌ഫോമായി സ്വയം പുനരാവിഷ്‌കരിക്കാനുള്ള എക്‌സിൻ്റെ നീക്കം, സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വലിയ ചര്‍ച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത് (Elon Musk's X To Start Streaming Service For Long-Form Videos).

"എക്‌സ് നേരിട്ട് യൂട്യൂബുമായി മത്സരിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. എക്‌സിൻ്റെ ഏറ്റവും വലിയ പ്രത്യേകത അത് ഏറ്റവും ഉയർന്ന അഭിപ്രായ സ്വാതന്ത്ര്യമുള്ള പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് എന്നതാണ്. ആളുകൾ സെൻസർഷിപ്പിനെ തീർത്തും വെറുക്കുന്നു, സംസാര സ്വാതന്ത്ര്യം മനുഷ്യാവകാശമാണ്" ഒരു ഉപയോക്താവ് എഴുതി.

പുതിയ മെയിൽ സംവിധാനം ‘എക്സ്മെയിൽ’ ഉടൻ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം എലോൺ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഗൂഗിളിന്‍റെ ജിമെയിലാകും എക്സ്മെയിലിന്‍റെ പ്രധാന എതിരാളിയെന്നാണ് സൂചന. ജിമെയിലിന്റെ പ്രവർത്തനം ഗൂഗിൾ നിർത്തുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് നിഷേധിച്ച് ഗൂഗിൾ രംഗത്തുവരികയും ചെയ്‌തു. ഇതിനിടയിലാണ് മസ്‌കിന്‍റെ പ്രഖ്യാപനം വരുന്നത്. അതേസമയം, ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ മസ്‌ക് നല്‍കിയിട്ടില്ല. എക്‌സ് ആപ്പുമായി ഇതിനെ ബന്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. കൂടാതെ എക്‌സ് എ.ഐയുടെ സേവനവും ഇതിൽ ലഭ്യമായേക്കും.

ട്വിറ്ററിനെ എലോൺ മസ്‌ക് ഏറ്റെടുത്തതിന് ശേഷം വലിയ മാറ്റങ്ങളാണ് പ്ലാറ്റ്‌ഫോമിൽ നടന്നത്. മൈക്രോ ബ്ലോഗിങ് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോം മാത്രമായിരുന്ന ട്വിറ്റർ ഇപ്പോൾ ഉപയോക്താക്കൾക്കായി നിരവധി ഫീച്ചറുകൾ വാ​ഗ്‌ദാനം ചെയ്യുന്ന ഒരു സൂപ്പർ എക്‌സ് ആപ്പായി മാറിയിരിക്കുകയാണ് (Elon Musk's X To Start Streaming Service For Long-Form Videos).

പുതുമകൾ ചെയ്യുന്നതിൽ നിരവധി പരീക്ഷണം ചെയ്യുന്ന ആളാണ് എലോൺ മസ്‌ക്. ട്വിറ്ററിനെ വാങ്ങിയതും ഇതിൽ ധാരാളം മാറ്റങ്ങൾ നടപ്പിലാക്കിയതും എലോൺ മസ്‌കിന്‍റെ ഇത്തരം പ്രത്യേകം താൽപര്യങ്ങൾ മൂലമായിരുന്നു. 2023 ഒക്ടോബർ മാസത്തിൽ ആയിരുന്നു എക്‌സ് ഓഡിയോ വീഡിയോ കോളിങ് ഫീച്ചറുകള്‍ പുറത്തിറക്കിയത്. എക്‌സില്‍ മോണിറ്റൈസേഷനും മസ്‌ക് നടപ്പിലാക്കിയിരുന്നു. നിലവിൽ ഫാൽക്കൺ 9, ഫാൽക്കൺ ഹെവി റോക്കറ്റുകൾ എന്നിവയ്‌ക്കൊപ്പം ഡ്രാഗൺ, സ്റ്റാർഷിപ്പ് ബഹിരാകാശ പേടകങ്ങൾ എന്നിവ സ്പെയ്‌സ് എക്‌സിന്‍റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details