കേരളം

kerala

ETV Bharat / international

സൂപ്പര്‍ ട്യൂസ്‌ഡേയില്‍ ട്രംപിന് അനുകൂല വിധി; നിക്കി ഹേലിക്ക് വന്‍ തിരിച്ചടി, യുഎസില്‍ പോരാട്ടം കനക്കും - സൂപ്പര്‍ ട്യൂസ്‌ഡേ പോരാട്ടം യുഎസ്

യുഎസില്‍ ട്രംപ്‌ ബൈഡന്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നു. സൂപ്പര്‍ ട്യൂസ്‌ഡേയില്‍ ട്രംപിന് അനുകൂല വിധിയെഴുത്ത്. ട്യൂസ്‌ഡേ പോരാട്ടത്തില്‍ കനത്ത തിരിച്ചടിയെങ്കിലും മത്സരത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറാകെ നിക്കി ഹേലി.

Donald Trump US  US President Election  നിക്കി ഗേലി  സൂപ്പര്‍ ട്യൂസ്‌ഡേ പോരാട്ടം യുഎസ്  ഡൊണാള്‍ഡ് ട്രംപ്
US President Election; Tough Competition Of Biden And Trump

By ETV Bharat Kerala Team

Published : Mar 6, 2024, 12:50 PM IST

വാഷിങ്‌ടണ്‍ : യുഎസിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതില്‍ വോട്ടുകള്‍ തൂത്തുവാരി മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. 15 സംസ്ഥാനങ്ങളിലേക്ക് നടന്ന പോരാട്ടത്തില്‍ 11 ഇടത്താണ് ട്രംപ് വിജയിച്ചത്. മിനസോട്ട, മസാച്യുസെറ്റ്‌സ്, വെര്‍ജീനിയ, ടെക്‌സസ്, അലബാമ, ടെന്നസി, കൊളറാഡോ, ഒക്‌ലഹോമ, അര്‍ക്കന്‍സസ്‌, കരോലിന, മെയ്‌ന്‍ എന്നിവിടങ്ങളാണ് ട്രംപിന്‍റെ വിജയത്തിന് അനുകൂലമായത് (US Presidential Election).

മറ്റിടങ്ങളില്‍ നിലവില്‍ വോട്ടണ്ണല്‍ തുടരുകയാണ്. ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രധാന എതിരാളിയായ ഇന്ത്യ-അമേരിക്കന്‍ സ്ഥാനാര്‍ഥി നിക്കി ഹേലിക്ക് സൂപ്പര്‍ ടൂസ്‌ഡേ പോരാട്ടം കനത്ത തിരിച്ചടിയായി. എന്നാലും മത്സരത്തില്‍ പിന്മാറാന്‍ ഹേലി തയ്യാറായിട്ടില്ല. പോരാട്ടത്തില്‍ ട്രംപിന് അനൂകൂല സാഹചര്യം ഒരുങ്ങിയതോടെ യുഎസ്‌ ഇനി സാക്ഷ്യം വഹിക്കുക ഡൊണാള്‍ഡ് ട്രംപ്‌, ജോ ബൈഡന്‍ ഏറ്റുമുട്ടലിനായിരിക്കും (Biden And Trump In US).

ഇന്നലെയാണ് യുഎസില്‍ സൂപ്പര്‍ ടൂസ്‌ഡേ പോരാട്ടം നടന്നത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ പ്രസിഡന്‍റ് ജോ ബൈഡനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്‌, നിക്കി ഹേലി എന്നിവരുടെ കടുത്ത മത്സരത്തിനാണ് യുഎസ്‌ സാക്ഷ്യം വഹിച്ചത് (Republican predecessor Donald Trump). കാലിഫോർണിയ, ടെക്‌സസ്, നോർത്ത് കരോലിന, ടെന്നസി, അലബാമ, വിർജീനിയ, ഒക്‌ലഹോമ, അർക്കൻസാസ്, മസാച്യുസെറ്റ്‌സ്, യൂട്ടാ, മിനസോട്ട, കൊളറാഡോ, അർക്കൻസാസ്, മെയ്ൻ എന്നിവിടങ്ങളിലാണ് സൂപ്പര്‍ ട്യൂസ്‌ഡേ പോരാട്ടം നടന്നത്. ഇതിലാണ് ട്രംപിന് അനുകൂല വിധിയെഴുത്തുണ്ടായത് (Super Tuesday Primaries In US).

ഡെക്കോഡയിലെ പ്രൈമറിയിലും ട്രംപ്: ഇക്കഴിഞ്ഞ തിങ്കളാഴ്‌ച (മാര്‍ച്ച് 4) നോര്‍ത്ത് ഡെക്കോഡ റിപ്പബ്ലിക്കന്‍ കോക്കസുകളിലും യുഎസ്‌ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്‌ തന്നെയാണ് വിജയിച്ചത് (US President Joe Biden). 84.6 ശതമാനം വോട്ടുകള്‍ നേടിയാണ് വിജയം. അതേസമയം എതിരാളിയായ നിക്കി ഹേലിക്ക് വെറും 14.2 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്.

ട്രംപ്‌ ഉള്‍പ്പെടെ നാല് സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. ടെക്‌സസിലെ വ്യവസായിയും പാസ്റ്ററുമായ റയാൻ ബിങ്ക്ലി, ഫ്ലോറിഡയിലെ വ്യവസായി ഡേവിഡ് സ്റ്റക്കൻബെർഗ് എന്നിവരാണ് ട്രംപിനും ഹേലിക്കും എതിരായി മത്സരത്തിനിറങ്ങിയത്. യുഎസിലെ വളരെ നിര്‍ണായകമായ പോരാട്ടത്തില്‍ തന്നെ തെരഞ്ഞടുത്തവര്‍ക്ക് ഡൊണാള്‍ഡ് ട്രംപ്‌ നന്ദി രേഖപ്പെടുത്തി.

ABOUT THE AUTHOR

...view details