വാഷിങ്‌ടണ്‍ (യുഎസ്) :വ്യാജ രേഖ ചമച്ച് തട്ടിപ്പ് നടത്തി അധിക വായ്‌പ നേടാന്‍ ശ്രമിച്ച കേസില്‍ (Donald Trump business fraud case) മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് ശിക്ഷ. 355 മില്യണ്‍ ഡോളര്‍ പിഴയാണ് ന്യൂയോര്‍ക്ക് കോടതി ട്രംപിനെതിരെ ചുമത്തിയത്. കൂടാതെ ന്യൂയോര്‍ക്കിലെ കമ്പനികളില്‍ ഓഫിസറായോ ഡയറക്‌ടറായോ മൂന്ന് വര്‍ഷത്തേക്ക് ട്രംപിന് ചുമതല വഹിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി (New York court punished Donald Trump in business fraud case).
വ്യാജ രേഖ ചമച്ച് തട്ടിപ്പ്; ട്രംപ് കുറ്റക്കാരന്‍, പിഴയിട്ട് കോടതി - ട്രംപിനെതിരായ കേസുകള്‍
കമ്പനികളുടെ മൂല്യം പെരുപ്പിച്ച് കാട്ടി ബാങ്കുകളെയും ഇന്‍ഷുറന്‍സ് കമ്പനികളെയും ട്രംപ് കബളിപ്പിക്കുകയായിരുന്നു. 355 മില്യണ്‍ ഡോളറാണ് ട്രംപ് പിഴ നല്‍കേണ്ടത്.
donald-trump-business-fraud-case
Published : Feb 17, 2024, 7:29 AM IST
തന്‍റെ കമ്പനികളുടെ മൂല്യം പെരുപ്പിച്ച് കാണിച്ച് ബാങ്കുകളെയും ഇന്‍ഷുറന്‍സ് കമ്പനികളെയും വഞ്ചിച്ചു എന്നതാണ് കേസ്. അതേസമയം കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ട്രംപ്. മൂന്ന് മാസം നീണ്ട വിചാരണക്കൊടുവിലാണ് ട്രംപിന് ന്യൂയോര്‍ക്ക് കോടതി ശിക്ഷ വിധിച്ചത്.