കേരളം

kerala

ETV Bharat / international

കാനഡയുടെ ട്രൂഡോ; ആദ്യം മിന്നിത്തിളങ്ങിയ ലിബറല്‍ താരം, പിന്നെ പ്രഭ കെട്ടു - JUSTIN TRUDEAU

പുരോഗമനപരമായ ഭരണത്തിലൂടെ വോട്ടര്‍മാരുടെ പിന്തുണയോടെ ഒന്‍പത് വര്‍ഷം നീണ്ട സേവനത്തിന് ശേഷം ട്രൂഡോ പടിയിറങ്ങിയിരിക്കുന്നു.

CANADAS TRUDEA  Liberal Star  JUSTIN TRUDEAU RESIGNS  CANADA PM RESIGNS
JUSTIN TRUDEAU (ETV Bharat)

By ETV Bharat Kerala Team

Published : Jan 7, 2025, 1:29 PM IST

ഒട്ടാവ:പൊളിറ്റിക്കല്‍ റോക്ക് സ്റ്റാര്‍ എന്ന വിശേഷണം കാനഡയിലെ ഒരുപാട് നേതാക്കള്‍ക്കൊന്നും ചേരില്ല. എന്നാല്‍ 2015ല്‍ കൂറ്റന്‍ ഭൂരിപക്ഷത്തോടെ ജസ്റ്റിന്‍ ട്രൂഡോ അധികാരത്തിലെത്തിയപ്പോള്‍ ഈ പദം ഇദ്ദേഹത്തിന് വളരെ അനുയോജ്യമായി.

പുരോഗമനപരമായ പ്രവര്‍ത്തനങ്ങളിലൂടെയും നയങ്ങളിലൂടെയും വോട്ടര്‍മാരെ കയ്യിലെടുത്ത ട്രൂഡോ പിന്നീട് ജനങ്ങള്‍ക്ക് അസ്വീകാര്യനാകുന്ന കാഴ്‌ചയ്ക്കാണ് ലോകരാഷ്‌ട്രീയം സാക്ഷ്യം വഹിച്ചത്. മുന്‍ ലിബറല്‍ സഖ്യകക്ഷികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ട്രൂഡോയ്ക്ക് രാജി വച്ചൊഴിയേണ്ടി വന്നിരിക്കുന്നത്. അമേരിക്കയില്‍ ഈ മാസം 20ന് അധികാരമേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിന്‍റെ കണ്ണിലെ കരടാണ് ട്രൂഡോ എന്നതാണ് സഖ്യകക്ഷികള്‍ക്കും ട്രൂഡോയെ അനഭിമതനാക്കിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ട്രൂഡോമാനിയ എന്നത് ആദ്യം ഉപയോഗിച്ചത് ജസ്റ്റിന്‍ ട്രൂഡോയുടെ പിതാവ് പിയറി എലിയട്ട് ട്രൂഡോയെ ആയിരുന്നു. 1960കളിലും 70കളിലും കാനഡയെ നയിച്ച് ആഗോള സെലിബ്രിറ്റിയായി മാറിയ അദ്ദേഹം അമേരിക്കന്‍ ഗായിക ബാര്‍ബറ സ്ട്രെയിസാന്‍ഡുമായുള്ള ബന്ധത്തിലൂടെയും ഫിഡല്‍കാസ്‌ട്രോയുമായുള്ള സൗഹൃദത്തിലൂടെയും ശ്രദ്ധേയനായിരുന്നു.

അധ്യാപനമടക്കം വിവിധ രംഗങ്ങളില്‍ വ്യാപരിച്ചിരുന്ന ജസ്റ്റിന്‍ ട്രൂഡോ പിന്നീട് രാഷ്‌ട്രീയരംഗത്തെ അതികായനാകുകയായിരുന്നു.

നിലപാടുകള്‍ അദ്ദേഹത്തെ ജനപ്രിയനാക്കി. കാലാവസ്ഥ വ്യതിയാനം, തദ്ദേശ, കുടിയേറ്റ ജനതകളുടെ അവകാശങ്ങള്‍ എന്നിവയില്‍ സ്വീകരിച്ച നിലപാടുകള്‍ അദ്ദേഹത്തിന് കാനഡയിലും പുറത്തും ഏറെ സ്വീകാര്യത നേടിക്കൊടുത്തു. വിദേശത്ത് പോകുമ്പോഴെല്ലാം അദ്ദേഹത്തോടൊപ്പം സെല്‍ഫികളെടുക്കാന്‍ യുവാക്കള്‍ മത്സരിച്ചു.

പിന്തുണ മങ്ങിത്തുടങ്ങുന്നു

എന്നാല്‍ കാനഡയിലെ അദ്ദേഹത്തിന്‍റെ മധുവിധുകാലം വളരെ പെട്ടെന്ന് അവസാനിച്ചു. തദ്ദേശവിഭാഗത്തിലെ സ്‌ത്രീകളുടെ കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണം, ദയാവധത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള നിയമനിര്‍മ്മാണം, കഞ്ചാവിനെ നിയമവിധേയമാക്കല്‍ തുടങ്ങിയവയൊക്കെ ട്രൂഡോയുടെ ജനസമ്മതിയില്‍ ഇടിവുണ്ടാക്കി.

കാലാവസ്ഥ വ്യതിയാനത്തിലും തദ്ദേശസമൂഹങ്ങളോടുള്ള നിലപാടുകളിലും ട്രൂഡോ ഒരു പരിഷ്ക്കര്‍ത്താവാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചുവെന്ന് ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ രാഷ്‌ട്രതന്ത്ര വിഭാഗം പൊഫസര്‍ മാക്സ്‌വെല്‍ കാമറൂണ്‍ ചൂണ്ടിക്കാട്ടി. ട്രൂഡോ വളരെ ചുരുങ്ങിയ ഭൂരിപക്ഷത്തിലാണ് 2019ലും 21ലും അധികാരത്തില്‍ തിരിച്ചെത്തിയത്. ഒരു കൊല്ലം കൂടി അദ്ദേഹത്തിന് അധികാരത്തില്‍ തുടരാനായേക്കുമെന്ന് ഒട്ടാവ സര്‍വകലാശാലയിലെ രാഷ്‌ട്രതന്ത്രശാസ്‌ത്രവിഭാഗം അധ്യാപകന്‍ ജനെവിവ് ടെല്ലിയര്‍ ചൂണ്ടിക്കാട്ടി. അദ്ദേഹം ഏറെ വാഗ്ദാനങ്ങള്‍ നല്‍കിയതാണ് നിരാശക്ക് കാരണമായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ട്രംപിന്‍റെ ഭീഷണി

53കാരനും മൂന്ന് കുട്ടികളുടെ പിതാവുമായ ട്രൂഡോ 2023ലാണ് ഭാര്യ സോഫിയ ഗ്രിഗോയറുമായി പിരിയുന്നതായി പ്രഖ്യാപിച്ചത്. രാഷ്‌ട്രീയത്തില്‍ വിജയിക്കാനാണ് കുടുംബം ഉപേക്ഷിച്ചതെന്ന് കഴിഞ്ഞ ദിവസം ട്രൂഡോ പറഞ്ഞിരുന്നു. ആദ്യം ലിബറല്‍ പാര്‍്ടടി വിമര്‍ശകരുടെ എതിര്‍പ്പിനെ നേരിടാന്‍ ട്രൂഡോ ശ്രമിച്ചെങ്കിലും ഏറെ ദൂരം പോകാനായില്ല. അഭിപ്രായ വോട്ടെടുപ്പുകളില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് ബഹുദൂരം പിന്നിലാണ് ലിബറലുകള്‍.

ട്രൂഡോയുടെ വിശ്വസ്‌ത ആയിരുന്ന ധനകാര്യമന്ത്രിയുെട രാജിയും തിരിച്ചടിയായി. ട്രംപിന്‍റെ നികുതി വര്‍ദ്ധന ഭീഷണിയും ട്രൂഡോയ്ക്ക് തിരിച്ചടിയായി. നാനാഭാഗത്ത് നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ ട്രൂഡോയ്ക്ക് രാജിവച്ച് എല്ലാം അവസാനിപ്പിക്കേണ്ടി വന്നു.

എന്നാല്‍ ട്രൂഡോയുടെ ഭരണകാലം ഒരു പരാജയമാണെന്ന് എഴുതി തള്ളാനാകില്ലെന്നാണ് ക്വീന്‍സ് സര്‍വകലാശാലയിലെ രാഷ്‌ട്രതന്ത്രവിഭാഗം പ്രൊഫസര്‍ സ്റ്റെഫാനി ചൊയ്‌നാര്‍ഡ് ചൂണ്ടിക്കാട്ടി. ഇദ്ദേഹത്തിന്‍റെ ദേശീയ സാമൂഹ്യ പദ്ധതികള്‍ ഏറെ ഗുണകരമായി. പ്രത്യേകിച്ച് കുട്ടികളുടെ പരിപാലനം ഏറെ ചെലവ് കുറഞ്ഞതാക്കിയെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 70കള്‍ക്ക് ശേഷമുള്ള ഏതൊരു സര്‍ക്കാരിനെയും പോലെ ട്രൂഡോയുടേതും ഏറെ പുരോഗമനപരമായ ഒന്നായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Also Read:രാജി പ്രഖ്യാപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

ABOUT THE AUTHOR

...view details