ന്യൂഡൽഹി: ഖലിസ്ഥാന്‍ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്‍റെ മരണ സർട്ടിഫിക്കറ്റ് വിട്ടുനൽകാതെ കാനഡ. മരണ സര്‍ട്ടിഫിക്കറ്റിനുള്ള ഇന്ത്യയുടെ അഭ്യർഥന കനേഡിയൻ അധികൃതർ സ്വീകരിച്ചിട്ടില്ല. ഇതിനാൽ, നിജ്ജാറിനെതിരെ ഇന്ത്യയില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസുകൾ അവസാനിപ്പിക്കാൻ ഇന്ത്യൻ സുരക്ഷ ഏജൻസികൾക്ക് സാധിച്ചിട്ടില്ല.
2018 മുതൽ 2022 വരെ നിജ്ജാറിനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഒമ്പത് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. മരണ സർട്ടിഫിക്കറ്റിന്‍റെ അഭാവം കേസുകൾ അവസാനിപ്പിക്കാൻ എൻഐഎയ്ക്ക് വെല്ലുവിളിയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിജ്ജാറിന്‍റെ മരണ സർട്ടിഫിക്കറ്റ് കനേഡിയൻ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു എന്നും അത് നൽകിയിട്ടില്ലെന്നും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ഇടിവി ഭാരതിനോട് പറഞ്ഞു. ഖലിസ്ഥാന്‍ വിഘടന വാദിയായ ഹര്‍ദീപ് സിങ് നിജ്ജാർ ബ്രിട്ടീഷ് 2023 ജൂൺ 18 ന് ആണ് അജ്ഞാതനാല്‍ കൊല്ലപ്പെടുന്നത്. 2020-ൽ നിജ്ജാറിനെ എൻഐഎ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് കാനഡ ആരോപിച്ചതോടെ ഇരു രാജ്യങ്ങലും തമ്മിലുള്ള സംഘർഷം വര്‍ധിച്ചിരുന്നു.
അതേസമയം മറ്റൊരു ഖലിസ്ഥാനി നേതാവ് ഗുർപത്വന്ത് സിങ് പന്നൂനെതിരെ ആറ് തീവ്രവാദ കേസുകളാണ് ഇന്ത്യയില്‍ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ചണ്ഡീഗഡിലും അമൃത്‌സറിലുമുള്ള പന്നൂന്‍റെ സ്വത്തുക്കളും എൻഐഎ കണ്ടുകെട്ടിയിട്ടുണ്ട്. പന്നൂനെതിരെ ഇന്‍റര്‍പോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിന്‍റെ ഫലവും ഇന്ത്യൻ സുരക്ഷ ഏജൻസികൾക്ക് ലഭിച്ചിട്ടില്ല.
Also Read:കാനഡയെന്ന സ്വപ്‌നം പൊലിയുന്നു; വിദേശികള്‍ക്ക് കടുത്ത നിയന്ത്രണം കൊണ്ടുവരാൻ ട്രൂഡോ സര്‍ക്കാര്‍, ഇന്ത്യക്കാര്‍ക്കും തിരിച്ചടി