ബാങ്കോങ്:സോഷ്യല്‍ മീഡിയയിലെ പുതിയ 'ക്യൂട്ട്‌നെസ് സ്റ്റാറാ'യിരിക്കുകയാണ് ആവ. തായ്‌ലൻഡിലുള്ള ചിയാങ് മായ് നൈറ്റ് സഫാരി പാര്‍ക്കിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ സ്വര്‍ണ കടുവയാണ് (Golden Tiger) ആവ. മൂന്ന് വയസ് മാത്രം പ്രായമുള്ള ഈ കുട്ടി പെണ്‍കടുവയുടെ ചിത്രങ്ങള്‍ നവംബര്‍ 19നായിരുന്നു സഫാരി പാര്‍ക്ക് അധികൃതര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പതിനായിരക്കണക്കിന് ലൈക്കുകളാണ് ആവയുടെ ചിത്രങ്ങള്‍ക്ക് ലഭിച്ചത്. ഇതിന് മുന്‍പായി ആവയുടെ സഹോദരി ലൂണയുടെ ചിത്രങ്ങളും പാര്‍ക്ക് അധികൃതര്‍ പുറത്തുവിട്ടിരുന്നു. 3 വര്‍ഷം മുന്‍പ് 2021 ഫെബ്രുവരി 16നാണ് ആവയും ലൂണയും ജനിച്ചത്. 2015ല്‍ ചെക്ക് റിപ്പബ്ലിക്ക്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നാണ് ഇവരുടെ മാതാപിതാക്കളെ സഫാരി പാര്‍ക്കിലെത്തിച്ചത്.