ആരോഗ്യകരമായ ജീവിതം നയിക്കാൻ ശക്തമായ പ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. അസുഖങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിന് കാൽവൽക്കാരെപോലെയാണ് രോഗപ്രതിരോധ സംവിധാനം പ്രവർത്തിക്കുന്നത്. എന്നാൽ പ്രതിരോധശേഷി പലരിലും വ്യത്യസ്‌തമായിരിക്കും. ഭക്ഷണക്രമം ജീവിതശൈലി തുടങ്ങിയവ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. രോഗപ്രതിരോധശേഷി കുറയുന്ന സാഹചര്യത്തിൽ വൈറസ്, ബാക്‌ടീരിയ, ഫംഗസ് തുടങ്ങിയ അണുക്കൾ ശരീരത്തിലേക്ക് വളരെ എളുപ്പം പ്രവേശിക്കുകയും അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും.
എന്നാൽ ശരീരത്തിലെ രോഗപ്രതിരോധശേഷി കുറയുമ്പോൾ ശരീരം തന്നെ ചില സൂചനകൾ നൽകും. ഇത് കൃത്യസമയത്ത് തിരിച്ചറിഞ്ഞ് വേണ്ട പരിഹാരമാർഗങ്ങൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. പല രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ആരോഗ്യം സംരക്ഷിക്കാനും ഇത് സഹായിക്കുകയും ചെയ്യും. ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ രോഗപ്രതിരോധ സംവിധാനം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഡോക്‌ടർ ആശാരി ഖുറേഷി പറയുന്നു.
രോഗപ്രതിരോധശേഷി ഇല്ലാത്തതിന്‍റെ ലക്ഷണങ്ങൾ
വിട്ടുമാറാത്ത ജലദോഷം
ഇടയ്ക്കിടെയുണ്ടാകുന്ന ജലദോഷം, മൂക്കൊലിപ്പ്, പനി എന്നിവ കുറഞ്ഞ പ്രതിരോധശേഷിയുടെ ലക്ഷണങ്ങളാണ്. ആരോഗ്യമുള്ള ഒരാൾക്ക് വർഷത്തിൽ രണ്ടോ മൂന്നോ തവണ ജലദോഷമോ പനിയോ വരാം. എന്നാൽ പ്രതിരോധശേഷി കുറവുള്ളവർക്ക് കൂടെകൂടെ ജലദോഷം പിടിപെടുകയും ഇതിൽ നിന്ന് മുക്തരാകാൻ കൂടുതൽ സമയം വേണ്ടിവരുകയും ചെയ്യുന്നു.
അണുബാധ