കേരളം

kerala

ETV Bharat / health

ശൈത്യകാലത്ത് പ്രതിമാസ പിരീഡ്‌സിന്‍റെ സങ്കീർണതകൾ കൂടുതലാണോ? - പ്രതിമാസ പിരീഡ്‌സിന്‍റെ സങ്കീർണതകൾ

ശൈത്യകാലത്ത് ചില സ്‌ത്രീകൾക്ക് പ്രതിമാസ പിരിയഡ്‌സില്‍ കൂടുതല്‍ സങ്കീർണതകളും അനുഭവപ്പെടാറുണ്ട്. ആർത്തവ സമയത്ത് ക്ഷോഭം, ഏകാഗ്രതക്കുറവ്, ക്ഷീണം, വിഷാദം, ദേഷ്യം, ഉത്കണ്‌ഠ എന്നിവ അനുഭവപ്പെടാറുണ്ട്. ഇതിന്‍റെ കാരണം ഇരുമ്പിന്‍റെ അഭാവമാണെന്ന് വിശ്വസിക്കപ്പെടുന്നു.

Monthly Periods Complications  iron deficiency  Anemia  പ്രതിമാസ പിരീഡ്‌സിന്‍റെ സങ്കീർണതകൾ  higher in winter
ശൈത്യകാലത്ത് പ്രതിമാസ പിരീഡ്‌സിന്‍റെ സങ്കീർണതകൾ കൂടുതലാണോ

By ETV Bharat Kerala Team

Published : Jan 30, 2024, 4:00 PM IST

സന്ധിവാതം, ഉത്കണ്‌ഠ, വിഷാദം തുടങ്ങിയ ചില പ്രശ്‌നങ്ങൾ ശൈത്യകാലത്ത് വഷളാകാറുണ്ട്. ചില സ്‌ത്രീകൾക്ക് പ്രതിമാസ പിരിയഡ്‌സില്‍ കൂടുതല്‍ സങ്കീർണതകളും അനുഭവപ്പെടാറുണ്ട് (Monthly Periods Complications Higher In Winter). ഇതിന് കാരണം എന്താണ്?

ചില ആളുകൾക്ക് ആർത്തവ സമയത്ത് ക്ഷോഭം, ഏകാഗ്രതക്കുറവ്, ക്ഷീണം, വിഷാദം, ദേഷ്യം, ഉത്കണ്‌ഠ എന്നിവ അനുഭവപ്പെടാറുണ്ട്. ചിലരിൽ ശൈത്യകാലത്താണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ഇതിന്‍റെ കൃത്യമായ കാരണം അജ്ഞാതമാണ്, എന്നാൽ ഇരുമ്പിന്‍റെ അഭാവമാണ് ഇങ്ങനെ വരാൻ കാരണമാകുന്നതെന്ന് വിശ്വസിക്കപ്പെടുന്നു.

സാധാരണയായി, ഇരുമ്പിന്‍റെ അഭാവം അലസത, ക്ഷോഭം, ഏകാഗ്രതക്കുറവ്, ദുർബലമായ പ്രതിരോധശേഷി എന്നിവയ്ക്ക് കാരണമാകുന്നു. ശരീരം ശരിയായി പ്രവർത്തിക്കാൻ ഇരുമ്പിന്‍റെ അംശം ആവശ്യമാണ്. ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്‌സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ഇത് സഹായിക്കുന്നു.

നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു ഘടകമാണ് ഇരുമ്പ്. ഇത് പ്രധാനമാണെങ്കിലും പലർക്കും ഭക്ഷണത്തിൽ നിന്ന് ആവശ്യത്തിന് ഇരുമ്പ് ലഭിക്കുന്നില്ല എന്നത് നിഷേധിക്കാനാവാത്ത വസ്‌തുതയാണ്. ലോകമെമ്പാടുമുള്ള ഏറ്റവും സാധാരണമായ പോഷകാഹാരം കൂടിയാണിത്. ഇരുമ്പിന്‍റെ അഭാവം മൂലം അനീമിയ പോലുള്ള അസുഖങ്ങൾ ഉണ്ടാകും. തളർച്ച, ക്ഷീണം തുടങ്ങിയവയാണ് ഇതിന്‍റെ ലക്ഷണങ്ങൾ. സ്‌ത്രീകളിൽ വിളർച്ചയുടെ ഏറ്റവും സാധാരണമായ കാരണം ഇരുമ്പിന്‍റെ അഭാവം തന്നെയാണ്.

ആർത്തവം കൂടുതൽ ദിവസം നില്‍ക്കുന്നവരില്‍ അപകടസാധ്യത കൂടുതലാണ്. ഓരോ മാസവും ധാരാളം രക്തം നഷ്‌ടപ്പെടുന്നവരിൽ 90% പേർക്ക് ഇരുമ്പിന്‍റെ കുറവും 60% പേർക്ക് വിളർച്ചയും ഉണ്ടെന്ന് ചില പഠനങ്ങൾ കാണിക്കുന്നു. പലർക്കും കനത്ത ആർത്തവം തിരിച്ചറിയാൻ കഴിയില്ല, കാരണം ഇത് സാധാരണമാണെന്നാണ് എല്ലാവരും കരുതുക. ഇരുമ്പിന്‍റെ കുറവ് മൂലമുണ്ടാകുന്ന അസുഖങ്ങളുടെ ലക്ഷണങ്ങൾ മറ്റ് രോഗങ്ങളായി തെറ്റിദ്ധരിക്കപ്പെടാറുമുണ്ട്.

ഉദാഹരണത്തിന്, അലസത ശീതകാല വിഷാദത്തിൽ കാണപ്പെടുന്ന ഒന്നാണ്. എന്നിരുന്നാലും, ശൈത്യകാലത്താണ് വിളർച്ചയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ, ഉടനടി ശ്രദ്ധിക്കുന്നത് നല്ലതാണ്. വ്യായാമം, ആവശ്യത്തിന് വിശ്രമം, ഉറക്കം, സമീകൃതാഹാരം എന്നിവയിലൂടെ ഇതിനെ പ്രതിരോധിക്കാൻ സാധിക്കും. വർഷം മുഴുവനും നിങ്ങൾ ക്ഷോഭവും അലസതയും അനുഭവിക്കുന്നുണ്ടെങ്കിൽ, അത് പ്രതിമാസം വർദ്ധിക്കുകയാണെങ്കിൽ, ഇരുമ്പിന്‍റെ കുറവായിരിക്കാം കാരണമെന്ന് തിരിച്ചറിയണം.

മഞ്ഞുകാലത്തും ഇതിന്‍റെ ലക്ഷണങ്ങൾ വഷളാകാറുണ്ട്. ഇരുമ്പിന്‍റെ അഭാവം മാറ്റിയാൽ, അലസത, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങൾ ഗണ്യമായി കുറയും. അതിനാൽ പ്രതിമാസ സങ്കീർണതകൾ അവഗണിക്കരുത്. അമിതമായ അനീമിയ ഹൃദയമിടിപ്പ്, ക്ഷീണം, ബോധക്ഷയം തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങൾക്കും കാരണമാകും.

ABOUT THE AUTHOR

...view details