ഈന്തപ്പഴം കഴിക്കാൻ ഇഷ്‌ടപ്പെടുന്നവർ നിരവധിയാണ്. സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുള്ളതിനാൽ ഊർജ്ജം പ്രദാനം ചെയ്യുന്നതിൽ ഈന്തപ്പഴത്തിന്‍റെ പങ്ക് വലുതാണ്. വിറ്റാമിനുകൾ, പ്രോട്ടീൻ, നാരുകൾ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവയാൽ സമ്പുഷ്‌ടമായതിനാൽ നിരവധി ഗുണങ്ങൾ ഇതിൽ അടങ്ങയിട്ടുണ്ട്. എന്നാൽ സാധാരണ കഴിക്കുന്നതിൽ നിന്ന് വ്യത്യസ്‌തമായി ഈന്തപ്പഴം നെയ്യിൽ കുതിർത്ത് കഴിക്കുന്നത് ശരീരത്തിന് ലഭിക്കുന്ന ഗുണം ഇരട്ടിയാക്കും. രാവിലെ വെറും വയറ്റിൽ നെയ്യിൽ കുതിർത്ത ഈന്തപ്പഴം കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഊർജ്ജം
സ്വാഭാവിക പഞ്ചസാരയുടെ നല്ലൊരു സ്രോതസാണ് ഈന്തപ്പഴം. ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ ബി 6, എ, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവയും ഇതിൽ ധരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമാണ് നെയ്യ്. അതിനാൽ നെയ്യിൽ കുതിർത്ത ഈന്തപ്പഴം കഴിക്കുന്നത് വേഗത്തിൽ ഊർജ്ജം വർധിപ്പിക്കാൻ സഹായിക്കും.
മെച്ചപ്പെട്ട ദഹനം
ഈന്തപ്പഴവും നെയ്യും ഒരുമിച്ച് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. പോഷകങ്ങളുടെ ആരോഗ്യകരമായ ആഗിരണത്തെ പ്രോത്സാഹിപ്പിക്കാനും ഇത് ഗുണം ചെയ്യും. കുടലിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും മലബന്ധം തടയാനും ഇത് സഹായിക്കും.
രോഗപ്രതിരോധശേഷി വർധിപ്പിക്കും
ഫ്ലേവനോയ്‌ഡുകൾ, കരോട്ടിനോയിഡുകൾ, ഫിനോളിക് സംയുക്തങ്ങൾ തുടങ്ങിയ ശക്തമായ ആൻ്റി ഓക്‌സിഡൻ്റുകൾ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. നെയ്യിലും ആൻ്റി ഓക്‌സിഡൻ്റ്, ആൻ്റി- ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ രണ്ടും ഒരുമിച്ച് ചേരുമ്പോൾ രോഗപ്രതിരോധ പ്രവർത്തനം വർദ്ധിപ്പിക്കാൻ സഹായിക്കും. രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും ഇത് ഫലം ചെയ്യും.
ആരോഗ്യമുള്ള ചർമ്മം