എല്ലാ പ്രായക്കാർക്കും ഒരേ പോലെ കഴിക്കാവുന്ന ഒരു ചെറു ധാന്യമാണ് റാഗി അഥവാ പഞ്ഞപ്പുല്ല്. പ്രോട്ടീൻ, വിറ്റാമിനുകൾ, ആൻ്റി ഓക്‌സിഡൻ്റുകൾ, അമിനോ ആസിഡുകൾ, ഫൈബർ, കാത്സ്യം, ധാതുക്കൾ എന്നിവയുടെ കാലവറയാണിത്. റാഗിയിൽ ഉയർന്ന അളവിൽ അയേൺ അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച പ്രശ്‌നങ്ങൾ അകറ്റാൻ വളരെയധികം സഹായിക്കും. കുട്ടികളുടെ വളർച്ച പ്രോത്സാഹിപ്പിക്കാനും ഇത് ഗുണം ചെയ്യും. നിരവധി രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവും റാഗിയ്ക്കുണ്ട്. കൊഴുപ്പ് വളരെ കുറഞ്ഞ ഭക്ഷണമായതിനാൽ വേഗത്തിൽ ദഹിക്കുമെന്നതും റാഗിയുടെ പ്രത്യേകതയാണ്. പതിവായി റാഗി കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ ഏതൊക്കെയെന്ന് അറിയാം.
എല്ലിന്‍റെ ആരോഗ്യം
റാഗിയിൽ ഉയർന്ന അളവിൽ കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. എല്ലുകളുടെ ബലം നിലനിർത്താനും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകൾ തടയാനും ഇത് ഗുണം ചെയ്യും. ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളും പ്രായമായവരും റാഗി പതിവായി കഴിക്കുന്നത് അസ്ഥി ഒടിവുകൾ, പ്രായവുമായി ബന്ധപ്പെട്ട അസ്ഥി രോഗങ്ങൾ എന്നിവയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും.
പ്രമേഹം നിയന്ത്രിക്കും
പ്രമേഹ രോഗികൾ പതിവായി റാഗി കഴിക്കുന്നത് നല്ലതാണ്. നാരുകൾ, പോളിഫിനോൾ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള റാഗിയിൽ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും. മാത്രമല്ല കാർബോഹൈഡ്രേറ്റിൻ്റെ ദഹനത്തെയും ആഗിരണത്തെയും മന്ദഗതിയിലാക്കാനും റാഗി സഹായിക്കും. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും റാഗി ഗുണം ചെയ്യും.
കൊളസ്ട്രോൾ കുറയ്ക്കും
ലെസിതിൻ, മെഥിയോനൈൻ എന്നീ അമിനോ ആസിഡുകൾ റാഗിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. നാരുകൾ, ആൻ്റി ഓക്‌സിഡൻ്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ തുടങ്ങിയ അടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോഗ്യം നിലനിർത്താനും റാഗി ഫലം ചെയ്യും.
രക്തസമ്മർദ്ദം നിയന്ത്രിയ്ക്കും