ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന അവശ്യ ജീവകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഇ. ചർമ്മത്തിൻ്റെ തിളക്കം വർദ്ധിപ്പിക്കാനും മുടിക്ക് ബലം നൽകാനും വിറ്റാമിൻ ഇ വളരെയധികം സഹായിക്കുന്നു. ഇതിനു പുറമെ കണ്ണിൻ്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് ഏറെ ഗുണകരമാണ്.
ചർമ്മത്തിന്‍റെ ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കുന്നതിനായി വർഷങ്ങൾക്ക് മുൻപേ വിറ്റാമിൻ ഇ ഉപയോഗിച്ച് വരുന്നു. എന്നാൽ ഇപ്പോഴും ഇതിന്‍റെ ഗുണങ്ങളെ കുറിച്ച് അറിയാത്തവർ നിരവധിയാണെന്ന് ഡെർമറ്റോളജിസ്റ്റ് ഷായാരി ബാനർജി പറയുന്നു. വിറ്റാമിൻ ഇയുടെ മറ്റ് ഗുണങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
ടാൻ അകറ്റുന്നു
ആൻ്റി ഓക്‌സിഡൻ്റുകളുടെ ഒരു ശക്തികേന്ദ്രമാണ് വൈറ്റമിൻ ഇ. അൾട്രാവയലറ്റ് രശ്‌മികൾ കാരണമുണ്ടാകുന്ന ഫ്രീ റാഡിക്കലുകളുടെ ഫലങ്ങളെ ഇത് നിർവീര്യമാക്കി ചർമ്മത്തെ സംരക്ഷിക്കുന്നു. കൂടാതെ സൂര്യതാപം മൂലമുണ്ടാകുന്ന ചൊറിച്ചിൽ തടയാനും വരണ്ട ചർമ്മം മോയ്‌സ്‌ചറൈസ് ചെയ്യാനും വൈറ്റമിൻ ഇ സഹായിക്കും.
നഖം ആരോഗ്യത്തോടെ നിലനിർത്തുന്നു
നഖത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ് വിറ്റാമിൻ ഇ. മഞ്ഞ നെയിൽ സിൻഡ്രോം തടയുകയും നഖത്തിന്‍റെ ഭാഗങ്ങൾ പൊട്ടുന്നത്തിൽ നിന്നും ഇത് സംരക്ഷിക്കുകയും ചെയ്യുന്നു.
ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നു
ചർമ്മത്തിൽ ജലാംശം നിലനിർത്താൻ വിറ്റാമിൻ ഇ ഏറ്റവും മികച്ചതാണ്. പതിവായി വിറ്റാമിൻ ഇയുടെ ഉപയോഗം വരണ്ട ചർമ്മത്തിൽ നിന്നും ചർമ്മം പൊളിയുന്നതിൽ നിന്നും സംരക്ഷണം നൽകും.
സ്ട്രെച്ച് മാർക്കുകൾ ഇല്ലാതാക്കുന്നു