കോഴിക്കോട്: ജലാശയത്തിൽ ഇറങ്ങാത്തവർക്കും അമീബിക് മസ്‌തിഷ്‌ക ജ്വരമോ..? ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ച ഐ സി എം ആർ പഠനം എവിടെയുമെത്തിയില്ല. ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍. രാജ്യത്ത് തന്നെ ആദ്യം, അപൂർവ്വം. 97 ശതമാനം മരണ നിരക്കുള്ള രോഗം ആദ്യം സ്ഥിരീകരിച്ചത് കോഴിക്കോട്. മൂന്ന് കുട്ടികൾ മരിച്ചു. രോഗം മറ്റ് ജില്ലകളിലും സ്ഥിരീകരിച്ചു. മരണം റിപ്പോർട്ട് ചെയ്‌തു.
ഒഴുക്കില്ലാത്ത ജലം, കെട്ടിക്കിടക്കുന്ന വെള്ളം, കുളം, സ്വിമ്മിംഗ് പൂൾ എന്നിവിടങ്ങളിൽ മുങ്ങിക്കുളിച്ചവരിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച യുവതികൾക്ക് ജലാശയങ്ങളായുമായി യാതൊരു ബന്ധവുമില്ല. പുഴയിലോ തോട്ടിലോ കുളിച്ചിട്ടില്ല. തലയ്ക്ക് പരിക്കേറ്റതിന്‍റെയോ, തലയിലോ മൂക്കിലോ ശസ്ത്രക്രിയ നടത്തിയതിന്‍റെയോ മെഡിക്കൽ റിപ്പോർട്ടുമില്ല.
സാധാരണ ഗതിയിൽ രോഗം പിടിപെടാൻ സാഹചര്യമില്ലാത്തവർക്ക് അമീബിക് മസ്‌തിഷക ജ്വര രോഗബാധയേറ്റത് അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. രോഗം പടർന്നത് എങ്ങിനെയെന്നതിൽ അവ്യക്തത തുടരുകയാണ്. പനിക്കൊപ്പം അപസ്‌മാരം പോലെയുള്ള ലക്ഷണങ്ങൾ കാണിച്ചാൽ അമീബിക് മസ്‌തിഷ്‌ക ജ്വരം കൂടി നിർബന്ധമായും പരിശോധിക്കണം എന്ന് ജില്ലാതലങ്ങളിൽ ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടിയുണ്ട്.