കേരളം

kerala

ETV Bharat / entertainment

മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യുസിസി അംഗങ്ങൾ; മാധ്യമങ്ങളോട് പ്രതികരിക്കാതെ മടക്കം - WCC members meet Chief Minister - WCC MEMBERS MEET CHIEF MINISTER

ഡബ്ല്യുസിസി അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ ഡബ്ല്യൂസിസി അംഗങ്ങള്‍ മടങ്ങി. ബീന പോൾ, രേവതി, റീമ കല്ലിങ്കൽ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയത്.

WCC MEMBERS MET CM PINARAYI VIJAYAN  WCC  മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യുസിസി  ഡബ്ല്യുസിസി
WCC members meet Chief Minister (ETV Bharat)

By ETV Bharat Entertainment Team

Published : Sep 11, 2024, 1:52 PM IST

WCC members meet Chief Minister (ETV Bharat)

വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്‌മയായ ഡബ്ല്യൂസിസി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി. വിമണ്‍ ഇന്‍ സിനിമ കളക്‌ടീവ് അംഗങ്ങളായ ബീന പോൾ, രേവതി, റീമ കല്ലിങ്കൽ, ദീദി ദാമോദരൻ തുടങ്ങിയവരാണ് മുഖ്യമന്ത്രിയുമായി നേരില്‍ കണ്ട് ചര്‍ച്ച നടത്തിയത്.

ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കവെയാണ് ഡബ്ല്യൂസിസി അംഗങ്ങൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്. 15 മിനിറ്റോളം ഇവര്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു. ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ഡബ്ല്യൂസിസി അംഗങ്ങൾ മടങ്ങിയത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ തുടർ നടപടികളാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ചയിൽ പ്രധാന ചർച്ച വിഷയമായത്. സിനിമ നയത്തിലെ ഡബ്ല്യുസിസിയുടെ നിലപാടുകളും മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഒപ്പം കോടതി നിർദ്ദേശ പ്രകാരം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഗുരുതര ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ ഏർപ്പെടുത്തിയ സ്‌പെഷ്യല്‍ ഇൻവെസ്‌റ്റിഗേഷന്‍ സംഘം ശക്തമായ നടപടിയുമായി മുന്നോട്ട് നീങ്ങണമെന്നും ഡബ്ല്യുസിസി ആവശ്യപ്പട്ടു.

ഡബ്ല്യൂസിസി പ്രധാനമായും ആവശ്യപ്പെട്ടത് മൂന്നു കാര്യങ്ങൾ

1.എസ്‌ഐടിയുടെ പ്രവർത്തനത്തിൽ ആശങ്ക- പ്രത്യേക അന്വേഷണസംഘം ശരിയായ രീതിയിലാണോ നീങ്ങുന്നതെന്ന് സംശയമുണ്ടെന്ന് ഡബ്ല്യുസിസി.

2.പോഷ് നിയമം കർശനമായി നടപ്പിലാക്കണം- സിനിമ സെറ്റുകളിൽ പോഷ്‌ നിയമം കർശനമായി നടപ്പിലാക്കണമെന്ന് ആവശ്യം.

3.നയ രൂപീകരണത്തിൽ സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിക്കണം- സിനിമ നയ രൂപീകരണത്തിൽ സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിക്കണം.

ഈ മൂന്ന് കാര്യങ്ങളാണ് ഡബ്ല്യൂസിസി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഡബ്ല്യൂസിസിയുടെ ഈ ആവശ്യങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പും നല്‍കി. ആവശ്യങ്ങൾ പൂർണമായും നടപ്പിലാക്കുമെന്നും, ഒരു ആശങ്കയും വേണ്ടെന്നും ഡബ്ല്യൂസിസിക്ക് പിണറായി വിജയൻ ഉറപ്പ് നല്‍കി.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണെന്നും, തുടർ നടപടികളിൽ സർക്കാരിന്‍റെ ഭാഗത്തു നിന്നും വീഴ്‌ചയില്ലാത്ത സമീപനം ഉണ്ടാകുമെന്നും മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതിയുടെ നിർദ്ദേശ പ്രകാരം ഹേമ കമ്മിറ്റി റിപ്പോർട്ട് അന്വേഷിക്കാൻ പ്രത്യേക ഇൻവെസ്‌റ്റിഗേഷൻ ടീമിനെ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. സിനിമ മേഖലയിലെ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കുമെന്നും മന്ത്രി പ്രസ്‌താവിച്ചു.

Also Read: 'ഫേക്ക് ഐഡികള്‍ ഉണ്ടാക്കി സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കും': ഡബ്ല്യുസിസി - WCC against cyber attackers

ABOUT THE AUTHOR

...view details